വീണ്ടും ഐറ്റം ഗാനവുമായി ബോളിവുഡ് താരം സണ്ണി ലിയോണ്‍. നവംബര്‍ മൂന്നിന് തിയേറ്ററുകളിലെത്തുന്ന തെലുങ്കു ചിത്രം പിഎസ്‌വി ഗരുഡ വേഗയുടെ മുഖ്യ ആകര്‍ഷണം സണ്ണി ലിയോണിന്റെ ഈ ഐറ്റം ഗാനം തന്നെയാണ്.

ചിത്രം പ്രദര്‍ശനത്തിന് എത്തുന്നതിന് മുമ്പേ തന്നെ സണ്ണിയുടെ ഗാനം വൈറലായി.

ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോകളും വീഡിയോയുമാണ് ഗാനരംഗത്തിലുള്ളത്. രാജശേഖര്‍
നായകനായി എത്തുന്ന ചിത്രത്തില്‍ പൂജ കുമാറാണ് നായിക. ഗുണ്ടൂര്‍ ടാക്കീസ് ഫെയിം പ്രവീണ സത്തരുവാണ് സംവിധായകന്‍.

വീഡിയോ കാണാം.