
ദില്ലി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിന് മുമ്പ് ആരോപണ വിധേയര്‍ക്ക് നല്‍കണമെന്ന് നിയമം ഇല്ലെന്ന് നിയമമന്ത്രി എ.കെ.ബാലന്‍.
നിയമ സെക്രട്ടറിയോട് നിയമോപദേശം തേടിയില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ശുദ്ധവിവരകേടെന്നും എ.കെ ബാലന്‍ കുറ്റപ്പെടുത്തി. നേരത്തെ നിശ്ചയിച്ച ടേംസ് ഓഫ് റഫറന്‍സിന് പുറത്തുള്ള കാര്യങ്ങള്‍ അന്വേഷിക്കാമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും ബാലന്‍ ചൂണ്ടികാട്ടി.
്
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ രംഗത്ത് വന്ന പ്രതിപക്ഷ നേതാക്കള്‍ക്ക് നിയമമന്ത്രി ബാലന്‍ മറുപടി നല്‍കി.
കമ്മീഷന് നല്‍കിയ ടേംസ് ഓഫ് റഫറന്‍സിന് പുറത്തുള്ള വിവവരങ്ങളാണ് അന്വേഷിച്ചതെന്ന് പ്രതിപക്ഷ ആരോപണത്തെ എ.കെ ബാലന്‍ തള്ളികളഞ്ഞു.
കമ്മീഷനെ നിയമിക്കുന്ന കാലത്ത് പ്രതിപക്ഷം ഉയര്‍ത്തിയ ആവശ്യങ്ങള്‍ കൂടി അന്വേഷിക്കുമെന്ന് ഉമ്മന്‍ചാണ്ടി നിയമസഭയില്‍ ഉറപ്പ് നല്‍കിയിരുന്നുവെന്ന് ബാലന്‍ ചൂണ്ടികാട്ടി.
ആറ് മാസത്തിനുള്ളില്‍ നിയമസഭയില്‍ റിപ്പോര്‍ട്ട് വയ്ക്കും. അതിന് മുമ്പ് ആരോപണവിധേയര്‍ക്ക് നല്‍കണമെന്ന് നിയമം ഇല്ലെന്നും മന്ത്രി ബാലന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here