ഡിജിറ്റള്‍ വായനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; വെള്ളം കടക്കാത്ത പുതിയ കിന്‍ഡിലുമായി ആമസോണ്‍

കിന്‍ഡിലുകളുടെ ചരിത്രത്തിലാദ്യമായി വെള്ളത്തെ പ്രതിരോധിക്കുന്ന ഡിവൈസ് ആമസോണ്‍ അവതരിപ്പിച്ചിരിക്കുന്നു.

21,999 രൂപയാണ് വിപണി വില

വായനക്കാര്‍ക്ക് സന്തോഷം നല്‍കുന്ന നിരവധി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് കിന്‍ഡിലിന്റെ പുതിയ വേര്‍ഷന്‍.21,999 രൂപയാണ് ഇന്ത്യന്‍ വിപണിയിലെ വില.

വെള്ളത്തെ പ്രതിരോധിക്കാനുള്ള കഴിവാണ് ഒയാസിസിന്റെ പ്രധാന പ്രത്യേകത. അഞ്ചടി വരെ താഴ്ചയിലുള്ള വെള്ളത്തില്‍ മുപ്പത് മിനുട്ട് വരെ കൂളായി ഒയാസിസ് പിടിച്ച് നില്‍ക്കുമെന്നാണ് ആമസോണിെന്റ അവകാശവാദം.

ഉപ്പുവെള്ളവും ഒയാസിസിനൊരു പ്രശ്‌നമാകില്ലെന്നും കമ്പനി പറയുന്നു.

ഓഡിയോ ബുക്കുകള്‍ വായിക്കുന്നതിനുള്ള സൗകര്യമാണ് മറ്റൊരു പ്രത്യേകത. ആമസോണ്‍ സ്‌റ്റോറില്‍ നിന്ന് ലഭിക്കുന്ന ഇബുക്കുകളെ ഓഡിയോ വേര്‍ഷനിലേക്ക് എളുപ്പത്തില്‍ മാറ്റാന്‍ കഴിയുന്ന രൂപത്തിലാണ് ഒയാസിസിന്റെ രൂപകല്‍പ്പന.

ഇബുക്കുകള്‍ക്കൊപ്പം ഓഡിയോബുക്കും ചേര്‍ത്ത് വാങ്ങുമ്പോള്‍ പ്രത്യേക കിഴിവുകളും ആമസോണ്‍ നല്‍കുന്നുണ്ട്.
7, 6 ഇഞ്ച് ഡിസ്‌പ്ലേ സൈസില്‍ എട്ട് ജി.ബി, 4 ജി.ബി മെമ്മറിയോട് കൂടിയാണ് ഒയാസിസ് വിപണിയിലെത്തുക.

ഹെഡ്‌ഫോണ്‍ ജാക്ക് ഉണ്ടാവില്ല പകരം ബ്ലുടൂത്ത് ഹെഡ്‌സെറ്റ് ഘടിപ്പിക്കാനുള്ള സൗകര്യമുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here