സോളാര്‍ റിപ്പോര്‍ട്ടിന് ശേഷമുള്ള രാഷ്ട്രീയാവസ്ഥ ഗൗരവതരമെന്ന് സുധീരന്‍; ഹൈക്കമാന്റിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് ഹസന്റെ അവകാശവാദം

ദില്ലി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി എകെ ആന്റണി കൂടിക്കാഴ്ച്ച നടത്തി. സോളാര്‍ റിപ്പോര്‍ട്ടിന് ശേഷമുള്ള രാഷ്ട്രീയാവസ്ഥ ഗൗരവതരമെന്ന് സുധീരന്‍ പറഞ്ഞു. എന്നാല്‍ സോളാറില്‍ ഹൈക്കമാന്റ് പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് ഹസന്‍ അവകാശപ്പെട്ടു.

സോളാര്‍ പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയായിരിക്കുന്ന പശ്ചാത്തലത്തിലാണ് ആന്റണി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്നലെ കേരളാ നേതാക്കളുടെ അഭിപ്രായങ്ങള്‍ കേട്ടെങ്കിലും രാഹുല്‍ഗാന്ധി നിലപാട് വ്യക്തമാക്കിയിരുന്നില്ല.

മുതിര്‍ന്ന നേതാക്കളുമായി കൂടുതല്‍ കൂടിയാലോചന വേണ്ടി വരുമെന്നാണ് രാഹുല്‍ നേതാക്കളെ അറിയിച്ചത്. സോളാര്‍ അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പാര്‍ട്ടി നേരിടുന്നത് ഗുരുതര പ്രതിസന്ധിയാണെന്ന സുധീരന്‍ പ്രതികരിച്ചു.

സോളാര്‍ കേസില്‍ ഉള്‍പ്പെട്ടവരെ ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യത്തിന് എല്ലാ വശങ്ങളും പരിശോധിച്ചശേഷമാകും അന്തിമപട്ടികയെന്നും സുധീരന്‍ പറഞ്ഞു. സോളാറില്‍ ഹൈക്കമാന്റിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് ഹസന്‍ അവകാശപ്പെട്ടു.

കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിച്ചുവെന്നും ഹസന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News