ഹര്‍ത്താലില്‍ മാറ്റമില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യുഡിഎഫ് പതിനാറാം തീയതി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിന് മാറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സമാധാനപരമായ ഹര്‍ത്താലായിരിക്കുന്ന നടക്കുക. നിലവിലെ സാഹചര്യത്തില്‍ ഹര്‍ത്താല്‍ നടത്തി പ്രതിഷേധിക്കാന്‍ പ്രതിപക്ഷം നിര്‍ബന്ധിതരാവുകയായിരുന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

രൂക്ഷ വിമര്‍ശനവുമായി  ഹൈക്കോടതി

ഹര്‍ത്താലിനെതിരേ രൂക്ഷ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം ഹൈക്കോടതി രംഗത്തെത്തിയിരുന്നു. എന്തിന് വേണ്ടിയാണ് ഹര്‍ത്താലെന്ന് പ്രതിപക്ഷ നേതാവ് നേരിട്ടെത്തി വിശദീകരിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

ഹര്‍ത്താലിനെതിരേ കോട്ടയം സ്വദേശി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്. ഈ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News