പുനഃസംഘടനയില്‍ ദളിതരെ തഴഞ്ഞാല്‍ അതിന്റെ ഭവിഷത്ത് കോണ്‍ഗ്രസ് അനുഭവിക്കുമെന്ന് ദളിത് ഫെഡറേഷന്റെ മുന്നറിയിപ്പ്

കൊല്ലം: കെപിസിസി പുനര്‍സംഘടനയില്‍ ദളിത് വിഭാഗക്കാരെ തഴഞ്ഞാല്‍ അതിന്റെ ഭവിഷത്ത് കോണ്‍ഗ്രസ് അനുഭവിക്കുമെന്ന് കേരള ദളിത് ഫെഡറേഷന്റെ മുന്നറിയിപ്പ്.

ഗ്രൂപ് മുതലാളിമാരുടെ ലിസ്റ്റാണ് പ്രസിദ്ധീകരിക്കുന്നതെങ്കില്‍ കോണ്‍ഗ്രസ് എങ്ങനെ മുന്നോട്ടു പോകുമെന്ന് കാണാമെന്നും ദളിത് ഫെഡറേഷന്‍ വെല്ലുനിളിച്ചു.

ശത്രുവിനേയും മിത്രത്തേയും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കും

അബ്രാഹ്മണരുടെ ശാന്തി നിയമനത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അട്ടിമറിക്കാനും ശ്രമിച്ചുവെന്നും മുന്‍ ദേവസ്വം മന്ത്രി വിഎസ് ശിവകുമാര്‍ ഒരു നിയമനവും നടത്തിയില്ലന്നും കേരള ദളിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ രാമഭദ്രന്‍ ആരോപിച്ചു.

ദളിത് വംശജരെ മുഴുവന്‍ തഴഞ്ഞ് ഗ്രൂപ്പ് മുതലാളിമാര്‍ അവരുടെ മാനേജര്‍മാരെ മാത്രം തിരുകി കയറ്റിയതിനെതിരെയാണ് കെപിപിസി എക്‌സിക്യൂട്ടീവ് അംഗം കൂടിയായ കേരള ദളിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ രാമഭദ്രന്റെ പ്രതിഷേധം.

ദളിത് പ്രാതിനിധ്യം ഉറപ്പാക്കിയില്ലെങ്കില്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ ശത്രുവിനേയും മിത്രത്തേയും തങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുമെന്നും കെ രാമഭദ്രന്‍ വ്യക്തമാക്കി.

ക്ഷേത്രങ്ങളില്‍ ശാന്തി നിയമനത്തില്‍ ജാതി വ്യത്യാസം ഇല്ലാതാക്കിയ പിണറായി വിജയന്‍ സര്‍ക്കാരിനെ കേരള ദളിത് ഫെഡറേഷന്‍ അഭിനന്ദിച്ചു. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അബ്രാഹ്മണരെ നിയമിക്കാന്‍ തയാറായില്ലെന്നു മാത്രമല്ല, ഇപ്പാഴത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ദളിതരെ ശാന്തിക്കാരാക്കുന്നത് വൈകിപ്പിക്കാനും ശ്രമിച്ചുവെന്നും കെ രാമഭദ്രന്‍ ആരോപിച്ചു.

ദളിത് വിഭാഗത്തെ തഴയുന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ ശക്തമായി പ്രതികരിക്കാന്‍ ഷോര്‍ണ്ണൂരില്‍ ചേരുന്ന കേരള ദളിത് ഫെഡറേഷന്റെ യുവജന സംഘടനയുടെയുടെ സമ്മേളനത്തില്‍ തീരുമാനം ഉണ്ടായേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News