വീണ്ടും മോഹന്‍ലാലും പ്രിയദര്‍ശനും; ചിത്രം അഞ്ചു ഭാഷകളില്‍

മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു. മൂണ്‍ഷോട്ട് എന്റര്‍ടയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മിക്കുക.

ചിത്രത്തിന്റെ ജോലികള്‍ അടുത്തവര്‍ഷം

അഞ്ച് ഭാഷകളിലായിട്ടായിരിക്കും സിനിമ ഒരുക്കുകയെന്ന് നിര്‍മാതാവ് സന്തോഷ് ടി കുരുവിള അറിയിച്ചു.
ചിത്രത്തിന്റെ ജോലികള്‍ അടുത്തവര്‍ഷമായിരിക്കും തുടങ്ങുക.

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ഹിറ്റ് കൂട്ടുകെട്ടാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റേത്. മോഹന്‍ലാലും പ്രിയദര്‍ശനും ഇതുവരെ 44 സിനിമകള്‍ക്കായി ഒന്നിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഇരുവരും ഒന്നിച്ച ഒപ്പം വന്‍ഹിറ്റായിരുന്നു.

ഒടിയന് ശേഷം താന്‍ അഭിനയിക്കുന്നത് അജോയ് വര്‍മ്മയുടെ പേരിടാത്ത ചിത്രം മൂണ്‍ഷോട്ട് എന്റര്‍ടയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് നിര്‍മിക്കുന്നതെന്ന് മോഹന്‍ലാല്‍ നേരത്തെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.

മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് പതിപ്പാണ് പ്രിയദര്‍ശന്റെ ഇപ്പോഴത്തെ ചിത്രം.

തന്റെ തലവര മാറ്റിയത് ആരാണെന്ന ചോദ്യത്തിന് മോഹന്‍ലാല്‍ എന്നാണ് ഉത്തരമെന്ന് പ്രിയന്‍ നേരത്തെ ഒരു റേഡിയോ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ ഇല്ലെങ്കിലും മോഹന്‍ലാല്‍ എന്ന നടനുണ്ടാകുമായിരുന്നു.

എന്നാല്‍ മോഹന്‍ലാല്‍ ഇല്ലാതെ പ്രിയന്‍ എന്ന സംവിധായകന്‍ ഉണ്ടാകില്ലായിരുന്നു. കുട്ടിക്കാലം മുതലുള്ള ബന്ധമായിരിക്കാം ഞാന്‍ എന്ത് വിചാരിക്കുന്നുവോ അത് ലാല്‍ മനസിലാക്കുമെന്ന് പ്രിയന്‍ പറഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News