പിഞ്ചുകുഞ്ഞുങ്ങള്‍ ശ്വാസം കിട്ടാതെ പിടഞ്ഞുമരിച്ചാലെന്ത്? യോഗിക്ക് പ്രിയം അഖ്‌ലാക്കിനെ തല്ലിക്കൊന്നവര്‍ തന്നെ; പ്രതികള്‍ക്ക് ജോലിയും സുഖസൗകര്യങ്ങളും നല്‍കി യുപി സര്‍ക്കാര്‍

ദില്ലി: ബീഫ് വീട്ടില്‍ സൂക്ഷിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാക്കിനെ മര്‍ദ്ദിച്ചുകൊന്ന കേസിലെ മുഴുവന്‍ പ്രതികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ മുന്‍കയ്യോടെയാണ് എന്‍ടിപിസിയില്‍ ഇവര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജോലി നല്‍കിയത്.

15 യുവാക്കള്‍ ചേര്‍ന്നാണ് അഖ്‌ലാക്കിനെ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയത്

ദാദ്രിയിലെ ബിഷാര ഗ്രാമത്തില്‍ വച്ചാണ് പതിനഞ്ചോളം വരുന്ന യുവാക്കള്‍ ചേര്‍ന്ന് അഖ്‌ലാക്കിനെ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയത്. ഇവര്‍ക്കാണിപ്പോള്‍ അധികൃതര്‍ ജോലി നല്‍കിയിരിക്കുന്നത്.

പ്രദേശത്തെ ബിജെപി എംഎല്‍എ ആയ തേജ്പല്‍ നഗര്‍ ഒരു മീറ്റിങ്ങില്‍ വെച്ച് ഇവര്‍ അടക്കമുള്ളവര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു.

ഒക്‌ടോബര്‍ 9ന് നടന്ന ചടങ്ങില്‍ മുതിര്‍ന്ന എന്‍ടിപിസി ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. പ്രദേശത്ത് കമ്പനി നിര്‍മ്മാണത്തിന്റെ ഭാഗമായി ബുദ്ധിമുട്ട് നേരിട്ടവര്‍ക്ക് നല്‍കുന്ന ആനുകൂല്യം എന്ന ന്യായീകരണം പറഞ്ഞുകൊണ്ടാണ് 15 പ്രതികള്‍ക്കും ഇപ്പോള്‍ ജോലി നല്‍കിയിരിക്കുന്നത്.

കേസില്‍ പ്രതിയായ റാവിന്‍ സിസോദിയയുടെ ഭാര്യക്ക് പ്രൈമറി സ്‌കൂളില്‍ ഒരു മാസത്തിനുള്ളില്‍ ജോലി നല്‍കുമെന്നും തേജ്പാല്‍ വാഗ്ദാനം നല്‍കി. എട്ടു ലക്ഷം രൂപ ധനസഹായവും നല്‍കും. അഞ്ചു ലക്ഷം രൂപ ഉടന്‍ നല്‍കുമെന്നും ബാക്കി തുക പ്രാദേശികമായ സമാഹരിച്ച് നല്‍കുമെന്നും തേജ്പാല്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

റാവിന്‍ സിസോദിയ ജയിലില്‍ കഴിയവെ ആന്തരിക അവയവങ്ങളുടെ തകരാര്‍ മൂലം മരണപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here