ലഹരി മാത്രമല്ല മാജിക്ക് മഷ്‌റൂം; ഇനി മരുന്നും കൂടിയാണ്

മാജിക് മഷ്റൂം എന്ന പേര് മിക്കവാറും എല്ലാവര്‍ക്കും പരിചയം ഉളതാണ്

തണുപ്പുള്ള സ്ഥലങ്ങളില്‍ ലഭിക്കുന്ന ലഹരി വസ്തു ആയാണ് ഇതറിയപ്പെടുന്നത്.ഊട്ടി, കൊടൈക്കനാല്‍, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇത് തേടിപ്പോകുന്ന ഒട്ടേറെപ്പേരുടെ കഥകളും പ്രചാരത്തില്‍ ഉണ്ട്.

എന്നാല്‍ മാജിക് മഷ്റൂം വിഷാദ രോഗ ചികില്‍സയ്ക്ക് ഫലപ്രദമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.

ലണ്ടന്‍ ഇംപീരിയല്‍ കോളേജ് മനശാസ്ത്ര വിഭാഗം മേധാവി ഡോക്ടര്‍ റോബിന്‍ കാര്‍ഹാട്ട് ഹാരിസാണ് പഠനം നടത്തിയത്.

വിഷാദ രോഗത്തിന് മരുന്ന്

കൂണ്‍ വര്‍ഗത്തില്‍പ്പെട്ട ഇവയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന സൈലോസിബിന്‍ എന്ന രാസവസ്തുവാണ് ഇത്തരത്തില്‍ തലച്ചോറിനെ പുനക്രമീകരിച്ച് വിഷാദരോഗത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്.

ജേണല്‍ ഓഫ് സൈന്റിഫിക് റിപ്പോര്‍ട്ട്സില്‍ ആണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

മറ്റ് ചികിത്സകള്‍ പരാജയപ്പെട്ട വിഷാദരോഗത്തിന് അടിമയായ 19 പേരില്‍ നടത്തിയ പഠനത്തിലാണ് മാജിക് മഷ്റൂമിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞത്. മരുന്ന് പരീക്ഷിച്ച രോഗികളില്‍ ചികിത്സയ്ക്കുശേഷം അഞ്ചാഴ്ച വരെ മാറ്റങ്ങള്‍ നീണ്ടുനിന്നതായാണ് പഠനത്തില്‍ പറയുന്നത്.

വിഷാദത്തിന് കാരണമാകുന്ന തലച്ചോറിലെ നാഡീവ്യൂഹങ്ങളെ പുനഃക്രമീകരിക്കാന്‍ മാജിക് മഷ്‌റൂം ചികില്‍സയിലൂടെ സാധിച്ചതായും പഠനം വ്യക്തമാക്കുന്നു.

എന്നാല്‍ പഠനത്തിന്റെ ആദ്യഘട്ടം മാത്രമാണിതെന്നും, തുടക്കത്തിലെ ഫലം പ്രോത്സാഹനം നല്‍കുന്നുണ്ടെങ്കിലും തുടര്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഹാരിസ് പറയുന്നു.

ആള്‍ക്കാര്‍ ഒരിക്കലും സ്വയം ചികിത്സ നടത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജേണല്‍ ഓഫ് സൈന്റിഫിക് റിപ്പോര്‍ട്ട്‌സില്‍ ആണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News