ന്യൂസിലന്‍ഡിനെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കാര്‍ത്തിക്കും താക്കൂറും തിരിച്ചെത്തി; സീനിയര്‍ താരങ്ങളെ വീണ്ടും ഒഴിവാക്കി

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ദിനേഷ് കാര്‍ത്തിക്കും ഷാര്‍ദുല്‍ താക്കൂറും ടീമില്‍ തിരിച്ചെത്തി.

മുഹമ്മദ് ഷമിയും ഉമേഷ് യാദവും പുറത്ത്

മുഹമ്മദ് ഷമിയും ഉമേഷ് യാദവും പുറത്തായി. കെ.എല്‍ രാഹുലിനും ഇടം നേടാന്‍ കഴിഞ്ഞില്ല. യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍ എന്നിവരെ വീണ്ടും ഒഴിവാക്കി.

22ന് മുംബൈയിലാണ് പരമ്പര ആരംഭിക്കുന്നത്. പൂനയില്‍ 25ന് രണ്ടാം മത്സരവും 29ന് കാണ്‍പൂരില്‍ അവസാന പോരാട്ടവും നടക്കും.

ടീം ഇന്ത്യ: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, ദിനേഷ് കാര്‍ത്തിക്ക്, എം.എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംമ്ര, ഭുവനേശ്വര്‍ കുമാര്‍, ഷാര്‍ദുല്‍ താക്കൂര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News