സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഈ വീഡിയോ കണ്ടിരിക്കണം

യാത്രകളില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരാണോ നിങ്ങള്‍? എങ്കില്‍ സുരക്ഷാ മുന്‍കരുതലുകള്‍ എന്തിന് സ്വീകരിക്കണമെന്ന് ഈ വീഡിയോ വ്യക്തമാക്കി തരും.

ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ഒരു നഗരത്തില്‍ നടന്ന അപകടത്തിന്റെ വീഡിയോയാണിത്. സീറ്റ് ബെല്‍റ്റ് ധരിച്ചവര്‍ പരുക്കേല്‍ക്കാതെ സുരക്ഷിതരായി ഇരിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ തെറിച്ച് വീഴുന്നത് വീഡിയോയില്‍ കാണാം.

മുന്‍ സീറ്റിലിരിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍ മൊബൈലില്‍ ശ്രദ്ധിച്ചാണ് ഇരിക്കുന്നത്. ഇതില്‍ ഒരാള്‍ മാത്രമാണ് സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കുന്നത്.

ബാക്കി വീഡിയോ പറയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here