‘കോടതി കേള്‍ക്കേ വിളിച്ചുപറയാം’ എന്ന ഫെയ്‌സ്ബുക്ക് കവിതയിലൂടെ എന്‍. പി ചന്ദ്രശേഖരനാണ് രാഷ്ട്രീയത്തിന് രാഷ്ട്രീയവ്യാഖ്യാനം നല്കുന്നത്. ചലനവും ചരിത്രവുമാണ് രാഷ്ട്രീയമെന്ന് കവിത ഓര്‍മ്മിപ്പിക്കുന്നു.
രാഷ്ട്രീയത്തിന്റെ പതാകാവാഹകര്‍ ചരിത്രത്തില്‍ നിന്ന് കവിതയില്‍ അണിനിരക്കുന്നുമുണ്ട്. മാര്‍ക്‌സ്, ചെ ഗുവേര, ഭഗത് സിംഗ്, മഹാത്മാ ഗാന്ധി, ശ്രീ നാരായണ ഗുരു, അയ്യന്‍ കാളി, പി കൃഷ്ണ പിള്ള എന്നിവരാണ് കവിതയിലെ ചരിത്രകഥാപാത്രങ്ങള്‍. വയലാറിലെ സമരവും കവിതയില്‍ പരാമര്‍ശിക്കപ്പെടുന്നു.
രാഷ്ട്രീയത്തിനു വേണ്ടി മാര്‍ക്‌സ് ദാരിദ്ര്യത്തിന്റെ നരകം ഏറ്റുവാങ്ങി. രാഷ്ട്രീയം ചെയെയും ഭഗത് സിംഗിനെയും ഗാന്ധിജിയെയും വീരമരണത്തിലേയ്ക്കു നയിച്ചു. ഗുരു ദൈവത്തെ വിമോചിപ്പിച്ചത് രാഷ്ട്രീയംകൊണ്ടാണ്.
വയലുകളില്‍ പണിയെടുക്കുന്നവര്‍ക്ക് അയ്യന്‍ കാളി നല്കിയത് രാഷ്ട്രീയമാണ്. പി കൃഷ്ണപിള്ളയെക്കൊണ്ട് ഗുരുവായൂരമ്പലത്തില്‍ മണിയടിപ്പിച്ചതും രാഷ്ട്രീയമാണെന്ന് കവിത രേഖപ്പെടുത്തുന്നു.
ആ രാഷ്ട്രീയം വിദ്യാര്‍ത്ഥികള്‍ക്കും അവകാശപ്പെട്ടതാണെന്ന് കവി പറയുന്നു.
വിദ്യാഭ്യാസത്തെ അര്‍ത്ഥാന്വേഷണവും സത്യാന്വേഷണവുമായാണ് കവിത അടയാളപ്പെടുത്തുന്നത്.

Get real time update about this post categories directly on your device, subscribe now.