ബിജെപിയെ പിന്തള്ളി എസ്ഡിപിഐ മൂന്നാം സ്ഥാനത്ത്

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ തുടരുന്നു.

ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് ബിജെപിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി എസ്ഡിപിഐ സ്ഥാനാര്‍ഥി കെ.സി നസീര്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കുന്ന വിവരം (SDPI-3944, BJP-3798) ഇതുവരെയുള്ളത്.

ഫലസൂചനകള്‍ അനുസരിച്ച് യുഡിഎഫിന് നേരിയ മുന്‍തൂക്കമുണ്ട്. എല്‍ഡിഎഫ് പിന്നാലെയുണ്ട്.

അതേസമയം, ലീഗ് വിമത സ്ഥാനാര്‍ത്ഥി ഹംസ കരുമണ്ണില്‍ ആറാം സ്ഥാനത്താണ്. നോട്ട അഞ്ചാം സ്ഥാനത്തും തുടരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here