യുഡിഎഫിന് വന്‍തിരിച്ചടി; വോട്ടുകളുടെ എണ്ണത്തില്‍ വന്‍ കുറവ്

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ തുടരുന്നു. ഇത്തവണ വന്‍തിരിച്ചടിയാണ് യുഡിഎഫിന് വേങ്ങരയില്‍ ലഭിക്കുന്നത്.

2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുണ്ടാക്കിയ നേട്ടം ഖാദറിനെ ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. മൂന്നു പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ വോട്ടുകളുടെ എണ്ണത്തില്‍ വന്‍ കുറവാണ് യുഡിഎഫിന് ഉണ്ടായിരിക്കുന്നത്.

നിലവിലെ വിവരങ്ങള്‍ അനുസരിച്ച് കെഎന്‍എ. ഖാദര്‍ 10000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. പിപി ബഷീര്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.

ബിജെപിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി എസ്ഡിപിഐ സ്ഥാനാര്‍ഥി കെ.സി നസീര്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കുന്ന വിവരം (SDPI-5775, BJP-4667) ഇതുവരെയുള്ളത്.

ലീഗ് വിമത സ്ഥാനാര്‍ത്ഥി ഹംസ കരുമണ്ണില്‍ ആറാം സ്ഥാനത്താണ്. നോട്ട അഞ്ചാം സ്ഥാനത്തും തുടരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News