സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ ഉണ്ടെന്നതിന്റെ തെളിവാണ് എല്‍ഡിഎഫ് മുന്നേറ്റമെന്ന് കോടിയേരി; യുഡിഎഫിന്റെ നേട്ടം സാങ്കേതികം മാത്രം

മലപ്പുറം: പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണ ഉണ്ടെന്നതിന്റെ തെളിവാണ് വേങ്ങരയിലെ എല്‍ഡിഎഫ് മുന്നേറ്റമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫിന്റെ നേട്ടം സാങ്കേതികം മാത്രമാണെന്നും കോടിയേരി പറഞ്ഞു.

വേങ്ങര ഉപതെരഞ്ഞെടുപ്പ് ലീഗിന് തിരിച്ചടിയാണ്. യുഡിഎഫിന്റെ ഒന്നാമത്തെ മണ്ഡലത്തില്‍ എല്‍ഡിഎഫ് നല്ല മത്സരം കാഴ്ചവച്ചെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News