അന്ത്യ നിമിഷങ്ങള്‍ ദയനീയം; ബ്രിട്ടന്റെ മെര്‍ലിന്‍ മണ്‍റോയുടെ ചിത്രങ്ങള്‍

പ്രശസ്തിയുടെ വെള്ളി വെളിച്ചത്തില്‍ നിന്നവര്‍, ഒരു നിമിഷംകൊണ്ട് വിസ്മൃതിയില്‍ ആണ്ട് പോയവര്‍, അത്തരത്തിലുള്ള അനവധി സ്ത്രികളുടെ കഥകള്‍ നാം കേട്ടിട്ടുണ്ടാകും.

അത്തരത്തിലുളള ഒരാളുടെ കാര്യമാണ് ഇവിടെ പറയുന്നത്.
സാബ്രിന. മെര്‍ലിന്‍ മണ്‍റോയെ പോലെ ഒരുപാടുപേരെ ആകര്‍ഷിച്ച സുന്ദരിയായിരുന്നു സാബ്രിനയും .

അവരെ മെര്‍ലിന്‍ മണ്‍റോ എന്നു ആരാധകര്‍ വിളിച്ചു. ഇവരുടെ യഥാര്‍ത്ഥ പേര് നോര്‍മ ആന്‍ സൈക്‌സ് എന്നായിരുന്നു.

മിന്നും താരമായിരുന്നു സാബ്രിന

1950 കളിലെ മിന്നും താരമായിരുന്നു സാബ്രിന. പ്രശ്‌സതിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ ദിവസം 1000 കത്തുകള്‍ വരെ ഇവര്‍ക്ക് വരാറുണ്ടായിരുന്നു.

സാബ്രിന തന്റെ മാറിടം ലണ്ടനില്‍ 100,000 യൂറോയ്ക്ക് ഇന്‍ഷുറന്‍സ് ചെയ്തിരുന്നു. നിരവധി സ്‌പോര്‍ട്‌സ് കാറുകളും കൊട്ടാര സദൃശ്യമായ വീടുംഇവര്‍ക്കുണ്ടായിരുന്നു.
പ്രശ്‌സതിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴായിരുന്നു നടുവേദനമൂലം ഒരു ശസ്ത്രക്രിയയ്ക്കു സാബ്രീന വിധയമായത .

വലിയ മാറിടമാണ് താരത്തിന്റെ നടുവിനെ ദ്വേഷകരമായി ബാധിച്ചതെന്നും പറയപ്പെടുന്നു. തുടര്‍ന്ന് നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട ഇവര്‍ പതുക്കെ വെള്ളിവെളിച്ചത്തില്‍ നിന്നും മാഞ്ഞു തുടങ്ങി.

വേദന സംഹാരികളില്‍ അഭയം തേടിയ താരം പിന്നീട് പൂര്‍ണമായും ലഹരിക്ക് അടിമപ്പെടുകയായിരുന്നു. അമ്മയോടൊപ്പം ചെറിയൊരു വീട്ടിലായിരുന്നു താമസം.
വീല്‍ച്ചെയറിലായ സാബ്രിനയെ മുഴുവന്‍ സമയവും പരിചരിച്ചത് വൃദ്ധയായ അവരുടെ അമ്മതന്നെ ആയിരുന്നു.
മയക്കുമരുന്നിന് അടിമയായിരുന്ന ഇവരുടെ അന്ത്യം അതീവ ദയനീയവ അവസ്ഥയിലായിരുന്നു. അവസാന കാലഘട്ടത്തില്‍ സുഹൃത്തുക്കളും അയല്‍ക്കാരുമാണ് സാബ്രിനയെ ശുശ്രൂഷിച്ചിരുന്നത്.
മരിക്കുന്നതിന് ഒരുമാസം മുമ്പ് ഹെയര്‍ഡ്രസറെ വീട്ടില്‍ വിളിച്ചുവരുത്തി. മുടി മനോഹരമാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

ഈ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News