ലാലിഗയില്‍ ആരവം തുടങ്ങി; റൊണാള്‍ഡോയുടെ ഗോളില്‍ റയലിന് ജയം

മാഡ്രിഡ്: സ്പാനിഷ് ലാലിഗയിലെ മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ സിസണിലെ തന്റെ ആദ്യ ഗോള്‍ നേടി.

ഗെറ്റാഫെയ്ക്കെതിരായ എവേമത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡ് വിജയം നേടി.മത്സരത്തിന്റെ 85-ാം മിനിറ്റില്‍ റൊണാള്‍ഡോയാണ് റയാലിന്റെ വിജയഗോള്‍ നേടിയത്.

39-ാം മിനിറ്റില്‍ കരീം ബെന്‍സേമയിലൂടെ മുന്നിലെത്തിയ റയാലിനെ ഞെട്ടിച്ച് രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഹോര്‍ഗെ മോളിനയിലൂടെ ഗെറ്റാഫെ ഒപ്പമെത്തിയതാണ്. വീണ്ടുമൊരു സമനിലക്കുരുക്കിലേക്ക് ടീം നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് റൊണാള്‍ഡോയുടെ ഗോള്‍ വന്നത്.
യുവതാരം ഇസ്‌കോയുടെ പാസില്‍ നിന്നായിരുന്നു റൊണാള്‍ഡോ സ്‌കോര്‍ ചെയ്തത്. മത്സരത്തില്‍ നിരവധി സുവര്‍ണാവസരങ്ങള്‍ തുലച്ചശേഷമായിരുന്നു താരത്തിന്റെ സ്‌കോറിങ്.

റയല്‍ രണ്ടാമത്‌

ജയത്തോടെ എട്ടു മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുമായി പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്തെത്താനും റയാലിനായി.

ഏഴു മത്സരങ്ങളില്‍ നിന്ന് 21 പോയിന്റുമായി ബാഴ്സലോണയാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News