ഭൂരിപക്ഷം കുറഞ്ഞതില്‍ നിരാശയില്ലെന്ന് കെഎന്‍എ ഖാദര്‍; പൂര്‍വാധികം ശക്തിയോടു കൂടി തിരിച്ചുവരും

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറഞ്ഞതില്‍ നിരാശയില്ലെന്ന് കെഎന്‍എ ഖാദര്‍. ഇതിലും കുറഞ്ഞ വോട്ടു നിലയിലും കൂടിയ വോട്ടു നിലയിലും താന്‍ മത്സരിച്ചിട്ടുണ്ടെന്നും ഇത് അവസാനത്തെ തെരഞ്ഞെടുപ്പല്ലെന്നും ഖാദര്‍ പറഞ്ഞു.

പൂര്‍വാധികം ശക്തിയോടു കൂടി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. വിജയം യുഡിഎഫ് നേതാക്കള്‍ക്ക് സമര്‍പ്പിക്കുന്നു. യുഡിഎഫ് പ്രവര്‍ത്തകരുടെയും മണ്ഡലത്തിലെ സാധാരണക്കാരായ വോട്ടര്‍മാരുടെയും പ്രവര്‍ത്തനഫലമാണ് വിജയമെന്നും ഖാദര്‍ പറഞ്ഞു.

65,227 വോട്ടിനാണ് കെഎന്‍എ ഖാദര്‍ വിജയിച്ചത്. 23,310 വോട്ടിന്റെ ഭൂരിപക്ഷമാണ് ഖാദര്‍ നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി ബഷീര്‍ 41,917 വോട്ടുകള്‍ നേടി.

എസ്ഡിപിഐയുടെ കെസി നസീര്‍ 8648 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.ജനചന്ദ്രന്‍ 5,728 വോട്ടുകള്‍ മാത്രം നേടി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നോട്ടയ്ക്ക് 502 വോട്ടുകളും ലീഗ് വിമതന്‍ കെ ഹംസ 442 വോട്ടും നേടി.

ജയം ആവര്‍ത്തിച്ചെങ്കിലും വന്‍തിരിച്ചടിയാണ് യുഡിഎഫിന് വേങ്ങരയില്‍ ലഭിച്ചത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുണ്ടാക്കിയ നേട്ടം ആവര്‍ത്തിക്കാന്‍ ഖാദറിന് സാധിച്ചില്ല. വോട്ടുകളുടെ എണ്ണത്തില്‍ വന്‍ കുറവാണ് യുഡിഎഫിന് ഉണ്ടായിരിക്കുന്നത്.

എന്നാല്‍ പരമ്പരാഗത യുഡിഎഫ് ബൂത്തുകളില്‍ പോലും എല്‍ഡിഎഫിന്റെ വോട്ടുകള്‍ വന്‍തോതില്‍ വര്‍ധിച്ചു. ഇത്തവണ 7073 വോട്ടിന്റെ വര്‍ധനവാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. ആകെയുള്ള ഒരു പോസ്റ്റല്‍ വോട്ടും എല്‍ഡിഎഫ് നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News