ഇടതുപക്ഷം ശക്തിപ്പെടുന്നു; അതിന് തെളിവാണ് വേങ്ങര തെരഞ്ഞെടുപ്പ് ഫലമെന്ന് വിഎസ്

മലപ്പുറം: ഇടതുപക്ഷത്തിന്ന് പൂര്‍വാധികം സ്വാധീനം വര്‍ധിക്കുന്നു എന്നാണ് വേങ്ങര ഫലം കാണിക്കുന്നതെന്ന് വിഎസ് അച്യുതാനന്ദന്‍.

സോളാറിന്റെ പ്രഖ്യാപനം അഴിമതിയും ജനവിരുദ്ധ നടപടിയും സ്വീകരിച്ചവര്‍ക്ക് എതിരായിരുന്നു. അതിനാല്‍ അതിന്റെ ഗുണം ഇതില്‍ പ്രതിഫലിച്ചു കാണുമെന്നും വിഎസ് പറഞ്ഞു.

പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണ ഉണ്ടെന്നതിന്റെ തെളിവാണ് വേങ്ങരയിലെ എല്‍ഡിഎഫ് മുന്നേറ്റമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. യുഡിഎഫിന്റെ നേട്ടം സാങ്കേതികം മാത്രമാണെന്നും കോടിയേരി പറഞ്ഞു.

വേങ്ങര ഉപതെരഞ്ഞെടുപ്പ് ലീഗിന് തിരിച്ചടിയാണ്. യുഡിഎഫിന്റെ ഒന്നാമത്തെ മണ്ഡലത്തില്‍ എല്‍ഡിഎഫ് നല്ല മത്സരം കാഴ്ചവച്ചെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News