അടിച്ചു മോനെ അടിച്ചു; അറിയാതെ പോക്കറ്റില്‍ കിടന്നത് 156 കോടി രൂപ

സ്ഥിരമായി ലോട്ടറി എടുക്കുന്ന ശിലമുള്ളവര്‍ ഒട്ടേറെപ്പേരുണ്ട്. എന്നാല്‍ താന്‍ എടുത്ത ലോട്ടറിക്കാണ് ഒന്നാം സ്ഥാനം എന്ന് ഒരു വര്‍ഷം കഴിഞ്ഞ് അറിഞ്ഞാലോ .

സംഭവം ന്യുയോര്‍ക്കിലാണ് ന്യൂജഴ്സിക്കാരനായ ജിമ്മി സ്മിത്ത് ഒരു വര്‍ഷം മുന്‍പെടുത്ത ലോട്ടറിയെക്കുറിച്ച് മറന്നു പോയി .

സമ്മാനമായി 24.1 മില്യണ്‍ യുഎസ് ഡോളര്‍ ലഭിക്കുന്ന ലോട്ടറിയാണ് സ്മിത്തിന്റെ കയ്യില്‍ ഉണ്ടായിരുന്നത്. സമ്മാന ജോതാവിനെ കാണാത്തത്തിനെ തുടര്‍ന്ന് അധികൃധര്‍ പരസ്യം നല്‍കി.

ഒടുവില്‍ കാലാവധി കഴിയുന്നതിന് രണ്ട് ദിവസം മുന്‍പ് പോക്കറ്റില്‍ കിടന്ന ലോട്ടറിയെക്കുറിച്ച് സ്മിത്ത് ഓര്‍ത്തു .എടുത്തു പരിശോധിച്ചപ്പോള്‍ 24.1 മില്യണ്‍ യുഎസ് ഡോളര്‍ (156 കോടി ഇന്ത്യന്‍ രൂപ) സമ്മാനം.

സമ്മാന ജേതാവ് താന്‍ തന്നെ

ടിക്കറ്റ് പരിശോധിച്ച അദ്ദേഹത്തിന് ആദ്യം അമ്പരപ്പാണ് തോന്നിയത്. സമ്മാന ജേതാവ് താന്‍ തന്നെ.

ഒടുവില്‍ 2017 മെയ് 23ന് അദ്ദേഹം ടിക്കറ്റ് കണ്ടെത്തി അധികൃതരെ ഏല്‍പ്പിച്ചു. മെയ് 25 കഴിഞ്ഞു പോയിരുന്നെങ്കില്‍ ടിക്കറ്റ് സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി കഴിയുകയും സമ്മാനം ലഭിക്കാതെ വരികയും ചെയ്യുമായിരുന്നു.

പരിശോധനകളും മറ്റ് നിയമനടപടികള്‍ക്കും ശേഷം ലോട്ടറി വിജയി ജിമ്മി തന്നെയാണെന്ന് കഴിഞ്ഞ ദിവസമാണ് അധികൃതര്‍ സ്ഥിരീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here