ഗുരുദാസ്പൂരില്‍ ബിജെപിയെ തൂത്തെറിഞ്ഞ് കോണ്‍ഗ്രസ്; സുനില്‍ ജാക്കറിന്റെ ജയം രണ്ടു ലക്ഷത്തോളം വോട്ടിന്

ദില്ലി: പഞ്ചാബിലെ ഗുരുദാസ്‌പൂര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍പരാജയം.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ജാക്കര്‍ 1,93,219 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ബിജെപിയുടെ സിറ്റിംഗ് സീറ്റിലാണ് അട്ടിമറി വിജയം.

ബിജെപിയുടെ സ്വരണ്‍ സലേറിയക്കെതിരെയാണ് പിസിസി പ്രസിഡന്റായ സുനില്‍ ജാക്കറുടെ മുന്നേറ്റം. ബിജെപിയുടെ ശക്തികേന്ദ്രമെന്ന് വിശേഷിപ്പിച്ചിരുന്ന മണ്ഡലത്തിലാണ് കനത്ത തിരിച്ചടി നേരിട്ടത്.

ബിജെപി നേതാവും ബോളിവുഡ് താരവുമായിരുന്ന വിനോദ് ഖന്നയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഗുരുദാസ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടത്തിയത്.

ഒക്ടോബര്‍ 11നായിരുന്നു തെരഞ്ഞെടുപ്പ്. 56 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്.

കഴിഞ്ഞ തവണ 1,36,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിനോദ് ഖന്ന ഇവിടെ നിന്ന് ജയിച്ചത്. കഴിഞ്ഞ നാല് തവണയായി വിനോദ് ഖന്നയാണ് ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. ആം ആദ്മി പാര്‍ട്ടി ഇവിടെ മൂന്നാം സ്ഥാനത്തായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News