ചരിത്രമുന്നേറ്റം നടത്തി എല്‍ഡിഎഫ്; അധികം ലഭിച്ചത് 9000ഓളം വോട്ടുകള്‍

കോഴിക്കോട്: മുസ്ലീംലീഗിന്റെ ശക്തികേന്ദ്രമായ വേങ്ങരയില്‍ പരാജയപ്പെട്ടെങ്കിലും ചരിത്രപരമായ മുന്നേറ്റമാണ് എല്‍ഡിഎഫ് നടത്തിയത്.

ആറു മാസങ്ങള്‍ക്ക് മുമ്പ് നടന്ന മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ നേടിയതിനേക്കാള്‍ 9000ഓളം വോട്ടുകളാണ് എല്‍ഡിഎഫ് ഇത്തവണ അധികമായി നേടിയത്.

മിന്നുന്ന പ്രകടനം 

2011ല്‍ രൂപീകൃതമായ വേങ്ങര നിയമസഭാ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയാണ് എല്‍ഡിഎഫ് മിന്നുന്ന പ്രകടനം കാഴ്ച വച്ചത്. 2011ല്‍ 24901, 2016ല്‍ 34124, 2017 ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ 33275 എന്നിങ്ങനെയായിരുന്നു എല്‍ഡിഎഫിന് ലഭിച്ച വോട്ട്.

എന്നാല്‍ ആവേശഭരിതമായ ഈ ഉപതെരഞ്ഞെടുപ്പില്‍ 41917 വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. പി.പി ബഷീര്‍ നേടി. ലീഗിന്റെ ഭൂരിപക്ഷം ആറു മാസത്തിനുള്ളില്‍ 40529ല്‍ നിന്നും 23310ലേക്ക് കുത്തനെ ഇടിഞ്ഞു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ചിട്ടയായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് എല്‍ഡിഎഫ് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, വി.എസ് അച്ചുതാനന്ദന്‍, കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രചാരണത്തിനെത്തിയത് എല്‍ഡിഎഫ് ക്യാംപിന് ആവേശം പകര്‍ന്നിരുന്നു.

സംസ്ഥാന സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു നേതാക്കള്‍ പ്രചാരണം നടത്തിയത്. കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ വര്‍ഗീയ നയങ്ങളും സോളാര്‍ തട്ടിപ്പ് ഉള്‍പ്പെടെ യുഡിഎഫ് നേതാക്കള്‍ നടത്തിയ അഴിമതിയും വേങ്ങരയിലെ വോട്ടര്‍മാരെ സ്വാധീനിച്ചതായി വിലയിരുത്തപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News