വേങ്ങരയില്‍ യുഡിഎഫിന്റെ ഭൂരിപക്ഷത്തില്‍ ഞെട്ടിപ്പിക്കുന്ന കുറവ്

കോഴിക്കോട്: വിജയത്തിനിടയിലും വേങ്ങരയില്‍ ഭൂരിപക്ഷത്തില്‍ ഞെട്ടിപ്പിക്കുന്ന കുറവാണ് യുഡിഎഫിനുണ്ടായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പിലും ആറ് പഞ്ചായത്തിലും അയ്യായിരത്തിന് മുകളില്‍ ലീഡുണ്ടായിരുന്നു.

എല്‍ഡിഎഫ് വന്‍ നേട്ടമുണ്ടാക്കി

ഇത്തവണ ഒരു പഞ്ചായത്തിലൊഴികെ മറ്റെല്ലാ പഞ്ചായത്തിലും അയ്യായിരത്തിന് താഴേക്ക് യുഡിഎഫ് ഭൂരിപക്ഷം കുറഞ്ഞപ്പോള്‍ എല്‍ഡിഎഫ് വന്‍ നേട്ടമുണ്ടാക്കി.

അണികള്‍ വിജയത്തിന്റെ ആഘോഷത്തിലായിരിക്കുമ്പോഴും ഭൂരിപക്ഷത്തിലുണ്ടായ വലിയ കുറവ് മുസ്ലിംലീഗ് നേതൃത്വത്തിന് മുന്നില്‍ വലിയ ചോദ്യ ചിഹ്നമായി നില്‍ക്കുകയാണ്.

ആറ് പഞ്ചായത്തുകളില്‍ അഞ്ചെണ്ണത്തിലും യുഡിഎഫ് ഭരിക്കുന്ന വേങ്ങരയില്‍ പഞ്ചായത്തുകളിലെ ഭൂരിപക്ഷത്തില്‍ മുന്‍തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വലിയ കുറവാണുണ്ടായിരിക്കുന്നത്.

എആര്‍ നഗര്‍ പഞ്ചായത്തില്‍ ഇത്തവണ 3349 വോട്ടാണ് യുഡിഎഫിന്റെ ഭൂരിപക്ഷം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 1970 വോട്ടും 2017ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 3419 വോട്ടും കുറഞ്ഞു.

3392 വോട്ട് ലഭിച്ച കണ്ണമംഗലം പഞ്ചായത്തില്‍ 2016നേക്കാള്‍ 2767 വോട്ടും 3376 വോട്ടിന്റെയും കുറവാണുണ്ടായത്. ഊരകത്ത് 2016നേക്കാള്‍ 2030 വോട്ടും 1887 വോട്ടിന്റെയും കുറവുണ്ടായി. ഇത്തവണ ഊരകത്ത് ലഭിച്ചത് 3365 വോട്ടിന്റെ ഭൂരിപക്ഷം.

മുമ്പ് നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും അയ്യായിരത്തിന് മുകളില്‍ യുഡിഎഫിന് എല്ലാ പഞ്ചായത്തിലും ഭൂരിപക്ഷമുണ്ടായിരുന്നെങ്കില്‍ ഇത്തവണ 5963 വോട്ട് നേടിയ വേങ്ങര മാത്രമാണ് അയ്യായിരത്തിനപ്പുറം കടന്നത്.

പക്ഷേ 2016നേക്കാള്‍ 2710 വോട്ടിന്റെയും 2017നേക്കാള്‍ 3917 വോട്ടും കുറഞ്ഞ് വിശ്വസ്ത പഞ്ചായത്ത് യുഡിഎഫിനോട് അകന്നു നിന്നു.

പറപ്പൂരില്‍ 1162 വോട്ടിന്റെയും 1679 വോട്ടിന്റെയും കുറവാണുണ്ടായത്. ഇത്തവണ പറപ്പൂരില്‍ ലഭിച്ച ഭൂരിപക്ഷം 4594. 2647 വോട്ടിന്റെ ഭൂരിപക്ഷം മാത്രം ലഭിച്ച ഒതുക്കുങ്ങലില്‍ വന്‍ തിരിച്ചടിയാണ് യുഡിഎഫിന് നേരിട്ടത്. 2016നേക്കാള്‍ 3785 വോട്ടിന്റെയും 2017നേക്കാള്‍ 3516 വോട്ടിന്റെയും കുറവുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News