എല്‍ഡിഎഫിന്റെ വോട്ടുനേട്ടം ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ വിജയം; ഇത് പിണറായിയുടെ ഭരണ മികവിന് കിട്ടിയ അംഗീകാരം

തിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞടുപ്പില്‍ എല്‍ഡിഎഫിന് വോട്ട് കൂടിയത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ വിജയം കൂടിയാണ്. മതന്യൂനപക്ഷങ്ങളുടെ ആശങ്കയും, ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളിയും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായപ്പോള്‍ അതിനെ പ്രതിരോധിക്കാനായതാണ് ഇടതുപക്ഷത്തിന്റെ നേട്ടം.

സോളാര്‍ അടക്കമുളള അഴിമതി കേസുകളില്‍ നേതാക്കള്‍പെട്ടതാണ് വിജയത്തിന്റെ നിറം കുറയാന്‍ കാരണമെന്ന് അഭിപ്രായം യുഡിഎഫില്‍ ഉയര്‍ന്ന് കഴിഞ്ഞു.

പരമ്പരാഗത വോട്ട് ബാങ്കായ മുസ്ലീംങ്ങള്‍ ലീഗിനേയും യുഡിഎഫിനെയും കൈവിടുന്നു എന്ന തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. കേരളത്തിന്റെ മതേതര മനസിന് വിളലുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ലെന്ന വിലയിരുത്തലും ഉണ്ടാവുന്നുണ്ട്.

വേങ്ങരയില്‍ പ്രചരണത്തിന് തുടക്കം കുറിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി പറഞ്ഞത് ഇത്ര മാത്രം. തെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തലാവും. ഫലം വന്നു, തൊട്ട് പിന്നാലെ ആദ്യ വെടി പൊട്ടിച്ച് മുരളീധരന്‍.

മുരളീധരന്‍ ഒരു നിമിത്തവും സൂചനയുമാണ്. വരാന്‍ പോകുന്ന കൊടുകാറ്റിന്റെ ചൂളം കുത്തലാണ് മുരളിയിലൂടെ പുറത്ത് വന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

തോറ്റവര്‍ ആഹാദിക്കുകയും വിജയിച്ചവര്‍ സങ്കടചുഴിയില്‍ അകപെടുകയും ചെയ്യുന്ന മനോവ്യാപരത്തിനാണ് രാഷ്ടീയ കേരളം സാക്ഷ്യം വഹിക്കുന്നത്. കോണ്‍ഗ്രസ് സഹവാസം കൊണ്ട് ലീഗിന് ഉണ്ടായ പരിക്ക് ചെറുതല്ല. കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ച് പോകുന്നതിന്റെ അങ്കലാപ്പിലാണവര്‍.

കേവലം ഒരു അഭ്യര്‍ത്ഥന കൊണ്ട് 149 ഇന്ത്യക്കാരെ ഷാര്‍ജ ജയിലില്‍ നിന്ന് മോചിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ക്വിക്കോഫിലാണ് വേങ്ങരയില്‍ മല്‍സരം ആരംഭിച്ചത്.

പയ്യന്നൂരില്‍ നിന്ന് ജനരക്ഷാജാഥയുമായി കുമ്മനം തെക്കോട്ട് നടക്കാന്‍ തുടങ്ങിയതോടെ എല്‍ഡിഎഫിന്റെ ജോലി പകുതി കുറഞ്ഞു. ദിനംപ്രതി സിപിഐഎം ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകരുടെ നടപടിയില്‍ മതേതര സമൂഹത്തിന് ആശങ്കയുണ്ടെന്ന് വ്യക്തമായി.

മതന്യൂനപക്ഷങ്ങളുടെ ആശങ്ക എല്‍ഡിഎഫിന്റെ പെട്ടിയില്‍ വോട്ടായി വന്ന് നിറഞ്ഞു. ഒപ്പം ഭരണ വിരുദ്ധ വികാരം എന്ന ഇല്ലാ പൂച്ചയെ ഇരുട്ടില്‍ തപ്പാനിറങ്ങിയ ചെന്നിത്തലയും കൂട്ടരും ഇനിയെന്ത് പറയും. അവര്‍ പറഞ്ഞതൊന്നും ആരും വിശ്വസിച്ചില്ലെന്ന് തിരഞ്ഞെടുപ്പ് കണക്കുകള്‍ സൂചിപ്പിക്കുന്നു.

രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നഷ്ടം ആണ് ഇതിനിടയില്‍ പ്രസക്തമാകുന്നത്. കേന്ദ്ര മന്ത്രിമാര്‍ മുതല്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും അമിത് ഷായും വന്ന് പോയിട്ടും വോട്ട് കുറഞ്ഞതെങ്ങനെയെന്ന് വിശദീകരിക്കാന്‍ ബിജെപിക്ക് വിയര്‍ക്കേണ്ടി വരും.

ഇതിനിടയില്‍ തീവ്ര വര്‍ഗീയത ആളികത്തിച്ച് എസ്ഡിപിഐ വോട്ട് വര്‍ദ്ധിപ്പിച്ച് മൂന്നാം സ്ഥാനത്തെത്തിയത് ഇരുമുന്നണികളും ഗൗരവമായി വിലയിരുത്തും. 15 മാസം കൊണ്ട് 8000 നടുത്ത് വോട്ട് അധികമായി പിടിച്ച എല്‍ഡിഎഫിന്റെ നില ഭഭ്രമാണ്.

ലോക്‌സഭയ്ക്ക് ഉപതെരഞ്ഞടുപ്പിന് പിന്നാലെ അസംബ്ലി തെരഞ്ഞെടുപ്പിലും വോട്ട് കുറഞ്ഞത് UDFലും ബിജെപിയിലും അലോസരം സൃഷ്ടിക്കും.

ഭരണത്തിന്റെ മികവിന് കിട്ടിയ അംഗീകാരം എന്ന് എല്‍ഡിഎഫ് പറയുമ്പോള്‍ നിറംകെട്ട വിജയത്തിന്റെ ദുഃഖവും ദുരന്തവുമാവും യുഡിഎഫിനെ വേട്ടയാടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News