ഹര്‍ത്താല്‍: ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഒരുക്കും

സംസ്ഥാനത്ത് തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശം സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ട്.

വാഹന ഗതാഗതം തടസപ്പെടുത്തുകയും നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയും ജോലിക്കെത്തുന്നവരെ ഭീഷണിപ്പെടുത്തുകയോ തടയുകയോ ചെയ്യുന്നവര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ എടുക്കും.

കെ.എസ്. ആര്‍.ടി.സി. വാഹനങ്ങള്‍ക്കും സ്വകാര്യവാഹനങ്ങള്‍ക്കും ആവശ്യമായ സംരക്ഷണം നല്‍കും. പോലീസ് പട്രോളിംഗ് ശക്തമാക്കും.

ഓഫീസുകള്‍ പൊതു സ്ഥാപനങ്ങള്‍, കോടതികള്‍ തുടങ്ങിയവ സുഗമമായി പ്രവര്‍ത്തിക്കുന്നതിന് പോലീസ് സംരക്ഷണം ഉണ്ടാകും. അതിക്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുന്നതാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News