പുതിയ കാര്‍ മേടിക്കുന്ന സമയത്ത് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് എത്ര മൈലേജ് കിട്ടും എന്നത്. ദിനംപ്രതി ഇന്ധനത്തിന് വില വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ എല്ലാവരും പോക്കറ്റ് കാലിയാകാതെ ഇരിക്കുവാന്‍ ഇന്ധനക്ഷമതയെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്.
നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത നിരത്തിലിറങ്ങുമ്പോള്‍ ലഭിക്കില്ല എന്നത് ഒരു വസ്തുതയാണ്. കാരണം കൃത്രിമ ഡ്രൈവിംഗ് സാഹചര്യം ഒരുക്കി നിര്‍മ്മാതാക്കള്‍ പരിശോധിക്കുന്ന കാറുകളുടെ ഇന്ധനക്ഷമത യഥാര്‍ത്ഥ ഇന്ത്യന്‍ റോഡുകളില്‍ പ്രതിഫലിക്കില്ല.
അപ്പോള്‍ പിന്നെ കാറിന് എത്ര മൈലേജ് കിട്ടും എന്ന് കൃത്യമായി കണ്ടെത്തുന്നത് എങ്ങനെ?. ഇന്ധനം നിറച്ച് എത്ര കിലോമീറ്റര്‍ കാര്‍ സഞ്ചരിച്ചു എന്ന് വിലയിരുത്തിയാണ് നാം എല്ലാവരും ഇന്ധനക്ഷമത അളക്കുന്നത്.
ഇതിന് വേണ്ടി കാറിന്റെ ട്രിപ് മീറ്ററിനെയും നാം ആശ്രയിക്കാറുണ്ട്. കാറിന്റെ കൃത്യമായ ഇന്ധനക്ഷമത പരിശോധിക്കുമ്പോള്‍ ഓര്‍ത്തിരിക്കേണ്ട ചില കാര്യങ്ങള്‍
ടാങ്കിന്റെ വക്കോളം ഇന്ധനം നിറച്ചാല്‍ മാത്രമാണ് എത്രമാത്രം ഇന്ധനം കാര്‍ ഉപയോഗിച്ചു എന്ന കാര്യത്തില്‍ വ്യക്തത ലഭിക്കുകയുള്ളു. അതേസമയം ഓട്ടോമാറ്റിക് കട്ട്-ഓഫിനെ മാത്രം ആശ്രയിച്ച് ഇന്ധനം നിറയ്ക്കരുത്.
ഇന്ധനം നിറയ്ക്കുമ്പോള്‍, അതിവേഗതയിലാണ് ഇന്ധനം ടാങ്കിലേക്ക് എത്തുക. അതിനാല്‍ പലപ്പോഴും ടാങ്കിലുള്ള വായുവിന് പുറത്ത് കടക്കാനുള്ള അവസരം ലഭിക്കില്ല.
തത്ഫലമായി വായു ഉള്‍പ്പെടെയാകും കാറില്‍ ഫുള്‍ ടാങ്ക് രേഖപ്പെടുത്തുക. അതുകൊണ്ട്, കട്ട്-ഓഫിന് ശേഷം ഒരല്‍പം കാത്ത് നില്‍ക്കുക. തുടര്‍ന്ന് വീണ്ടും അല്‍പം അല്‍പമായി ഇന്ധനം നിറച്ച്, ടാങ്കിന്റെ വക്കോളം ഇന്ധനം എത്തിക്കുക.
ഒരേ പമ്പില്‍ നിന്നും ഇന്ധനം നിറയ്ക്കാന്‍ ശ്രമിക്കുക
ഇന്ധനം ഏത് പമ്പില്‍ നിന്നും നിറയ്ക്കുന്നു എന്നതും ഇന്ധനക്ഷമതയെ സ്വാധീനിക്കുന്ന ഘടകമാണ്. ഒരേ പമ്പില്‍ നിന്നും ഇന്ധനം നിറച്ച് ഉപയോഗിക്കുന്നതാണ് ഇന്ധനക്ഷമത നിലനിര്‍ത്താനുള്ള മാര്‍ഗങ്ങളില്‍ ഒന്ന്.
പമ്പുകള്‍ തമ്മിലുള്ള ഇന്ധന മികവില്‍ നേരിയ വ്യത്യാസങ്ങള്‍ രേഖപ്പെടുത്താം. ഒരേ ബ്രാന്‍ഡില്‍ നിന്നുമുള്ള ഇന്ധനം നിറയ്ക്കേണ്ടതും ഇന്ധനക്ഷമത നിലനിര്‍ത്തുന്നതില്‍ അനിവാര്യമാണ്.
ഓഡോ മീറ്ററും, ട്രിപ് മീറ്ററും
ശരിയായ ഇന്ധനക്ഷമതയുടെ ചിത്രം ലഭിക്കാന്‍ ഓഡോ മീറ്ററിന്റെയും, ട്രിപ് മീറ്ററിന്റെയും സഹായം ആവശ്യമാണ്. ഇന്ന് വരെയും കാര്‍ സഞ്ചരിച്ച് തീര്‍ത്ത കിലോമീറ്ററുകളുടെ സഖ്യയാണ് ഓഡോ മീറ്റര്‍ കാഴ്ചവെക്കുന്നത്.
അതേസമയം, ഒരു നിശ്ചിത ദൂരം അളക്കാന്‍ സഹായിക്കുന്നതാണ് ട്രിപ് മീറ്റര്‍. ഓരോ തവണ ഇന്ധനം നിറയ്ക്കുമ്പോഴും, ഇന്ധന അളവും ട്രിപ് മീറ്റര്‍ റീഡിങ്ങും രേഖപ്പെടുത്തി ഇന്ധനക്ഷമത അളക്കാം.
ഡ്രൈവിംഗില്‍ ശ്രദ്ധിക്കുക
ഡ്രൈവിംഗ് സാഹചര്യം മാറുന്നതും ഇന്ധനക്ഷമതയെ സ്വാധീനിക്കുന്ന ഘടകമാണ്. ട്രാഫിക്, അമിത ഭാരം മുതലായ സാഹചര്യങ്ങള്‍ ഇന്ധനക്ഷമതയെ ബാധിക്കും.
ഇന്ധനക്ഷമയുടെ യഥാര്‍ത്ഥ ചിത്രം ലഭിക്കാന്‍, അതത് സാഹചര്യങ്ങളില്‍ കാര്‍ കുറച്ച് നാള്‍ ഡ്രൈവ് ചെയ്യുക. കൂടാതെ ഡ്രൈവിംഗ് ശൈലിയും, ഡ്രൈവിംഗ് വേഗതയിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാതെ നോക്കേണ്ടതും അനിവാര്യമാണ്.
കൃത്യമായ ഇന്ധനക്ഷമത വിലയിരുത്തണം എന്നുണ്ടെങ്കില്‍, കാര്‍ എസി ഉപഭോഗത്തിനും വ്യക്തമായ സ്വഭാവം നല്‍കേണ്ടതുണ്ട്.
ടയര്‍ സമ്മര്‍ദ്ദവും കാറിന്റെ ഇന്ധനക്ഷമതയും അന്യോന്യം ബന്ധപ്പെട്ടാണ് നിലകൊള്ളുന്നത്. സമ്മര്‍ദ്ദം കുറഞ്ഞ ടയര്‍ ഇന്ധനക്ഷമതയെ ബാധിക്കും.
ഇതിന് പുറമെ എയര്‍ ഫില്‍ട്ടര്‍, എഞ്ചിന്‍ ഓയില്‍ എന്നിവയുടെ മെയിന്റനന്‍സും കാറിന്റെ ഇന്ധനക്ഷമത നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കും.

Get real time update about this post categories directly on your device, subscribe now.