കേരളത്തിലും കലാപമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് എത്തിയ ബിജെപിയെ കേരളീയര്‍ തിരസ്‌കരിച്ചു

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചുവെങ്കിലും വോട്ടും ഭൂരിപക്ഷവും ഗണ്യമായി കുറഞ്ഞു.

നിയോജകമണ്ഡലത്തിന്റെ രൂപീകരണം മുതല്‍ ഇതുവരെ വേങ്ങരയില്‍ റിക്കാര്‍ഡ് ഭൂരിപക്ഷത്തോടെയായിരുന്നു ലീഗ് വിജയിച്ചിരുന്നത്.

എന്നാല്‍ ഇത്തവണ റിക്കാര്‍ഡ് സ്ഥാപിച്ചത് ലീഗിന്റെ ഭൂരിപക്ഷം കുറച്ചുകൊണ്ടാണ്. 14747 വോട്ടാണ് കുറഞ്ഞത്. ലീഗിന്റെ വോട്ട് മാത്രമല്ല, ബിജെപിയുടെ വോട്ടും (1400 ഓളം) കുറഞ്ഞു.

ബിജെപി നാലാം സ്ഥാനത്തേക്ക് തഴയപ്പെട്ടു. രാജ്യമാകെ കലാപം ഉണ്ടാക്കുന്നതുപോലെ കേരളത്തിലും കലാപമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ബിജെപി ജാഥയെ കേരളീയര്‍ നേരത്തെ തന്നെ തിരസ്‌കരിച്ചതാണ്.

ഇപ്പോള്‍ വേങ്ങരയിലെ വോട്ടര്‍മാരും ബിജെപി വളരണമെന്ന് ആഗ്രഹിക്കുന്നില്ല എന്നാണ് തെളിയിച്ചത്.

എല്‍ഡിഎഫിനാകട്ടെ 34,124ല്‍ നിന്നും 41,917 ആയി വോട്ട് വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. യുഡിഎഫ് വോട്ട് 72,181ല്‍ നിന്ന് 65,227 ആയി കുറഞ്ഞു.

യുഡിഎഫിന് 6954 വോട്ട് കുറഞ്ഞപ്പോള്‍ എല്‍ഡിഎഫിന് 7793 വോട്ട് വര്‍ദ്ധിച്ചു. ഇതിനര്‍ത്ഥം പ്രധാന കക്ഷികള്‍ക്കെല്ലാം വോട്ട് കുറഞ്ഞപ്പോള്‍ എല്‍ഡിഎഫിന് വോട്ട് വര്‍ദ്ധിച്ചു എന്നാണ്.

ജനക്ഷേമ നടപടികളുടെയും മതനിരപേക്ഷതയുടെയും ആത്യന്തികമായി നന്മയുടെയും പക്ഷത്താണ് തങ്ങളെന്നാണ് വേങ്ങരയിലെ വോട്ടര്‍മാര്‍ പൊതുവില്‍ നല്‍കുന്ന സന്ദേശം.

ലീഗ് വിമതന് കേവലം 442 വോട്ട് മാത്രമാണ് ലഭിച്ചത്. ലീഗിന്റെ തിരിച്ചടിക്ക് വിമതനാണ് കാരണമെന്ന് ആരും പറയുമെന്ന് കരുതുന്നില്ല.

വേങ്ങര നല്‍കുന്നത് മലപ്പുറത്തിന്റെ കൂടി സന്ദേശമാണ്. വര്‍ഗീയതക്കെതിരെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നമുക്ക് മുന്നോട്ടുപോകാന്‍ കഴിയണമെന്നതാണത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News