ജനരക്ഷായാത്രയുമായി കുമ്മനവും അമിത്ഷായും നെട്ടോട്ടമോടിയിട്ടും നാലാം സ്ഥാനം; കിട്ടിയതാകട്ടെ 5728 വോട്ടും

മലപ്പുറം: വേങ്ങരയിൽ ബി ജെ പി ക്ക് വൻ തിരിച്ചടി. നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട BJP ക്ക് നേടാനായത് 5728 വോട്ട് മാത്രം. കുമ്മനത്തിൻറെ ജനരക്ഷാ യാത്രയും വേങ്ങരയിൽ ബി ജെ പി യെ തുണച്ചില്ല.

നരേന്ദ്രമോദി സർക്കാരിൻറെ ഭരണ നേട്ടങ്ങളുയർത്തി വോട്ടുതേടിയ ബി ജെ പിയെ വേങ്ങരയിലെ വോട്ടർമാർ പാടെ നിരാകരിച്ചു. ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ 6 മാസം മുമ്പ് നേടിയ വോട്ട് നിലനിർത്താൻ പോലും ബി ജെ പി ക്കായില്ല.

5952 ൽ നിന്ന് 5728 വോട്ടിലേക്ക് മണ്ഡലത്തിലെ ബി ജെ പി വോട്ട് കുറഞ്ഞു. എസ് ഡി പി ഐ ക്ക് പിന്നിൽ നാലാം സ്ഥാനം കൊണ്ട് ഇത്തവണ ബി ജെ പി ക്ക് തൃപ്തിപെടേണ്ടി വന്നു. 2016 ൽ മൂന്നാം സ്ഥാനമുണ്ടായിരുന്ന ബി ജെ പി ക്ക് 7055 വോട്ട് നേടാനായിരുന്നു.

വോട്ട് വിഹിതം കാര്യമായി കുറയുന്നു

ബി ജെ പി വോട്ട് വിഹിതം കാര്യമായി കുറയുന്നു എന്നാണ് തെരഞ്ഞെടുപ്പ് കണക്ക് വ്യക്തമാക്കുന്നത്. തീവ്രഹിന്ദുത്വം പ്രചരിപ്പിക്കുന്നവരെ മണ്ഡലത്തിലെ ഹിന്ദു വോട്ടർമാർ തന്നെ കൈയൊഴിയുന്നു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

കുമ്മനത്തിൻറെ ജനരക്ഷാ യാത്ര, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വേങ്ങരയിലെത്തിയെങ്കിലും ഒരു ചലനവും സൃഷ്ടിക്കാനായില്ല എന്നതും ശ്രദ്ധേയമാണ്. ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട് കേന്ദ്രമന്ത്രി ഷാനവാസ് ഹുസൈനെ ബി ജെ പി രംഗത്തിറക്കിയിരുന്നു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും പ്രചാരണത്തിന് കുമ്മനത്തിനൊപ്പം മണ്ഡലത്തിലെത്തി. ഇവരുടെ പ്രചാരണമെല്ലാം വോട്ടർമാർ തള്ളി.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി ജെ പി കേരളത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാണ് വേങ്ങരയിലെ ദയനീയ പ്രകടനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News