മലയാളത്തിന്റെ പ്രിയ നായിക വീണ്ടും അഭിനയ രംഗത്തേക്ക്; തിരിച്ചുവരവ് ഷാജി എന്‍ കരുണ്‍ ചിത്രത്തിലൂടെ

ക്ലാസ്‌മേറ്റ്‌സിലെ റസിയയായി പ്രേക്ഷക മനസില്‍ ഇടം നേടിയ രാധിക ഇടവേളയ്ക്കു ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നു.

ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്യുന്ന ഓളില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് രാധിക എത്തുന്നത്. വിവാഹശേഷം അഭിനയത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്ന രാധിക.

തിരിച്ചുവരവ് ഷാജി എന്‍ കരുണ്‍ ചിത്രത്തിലൂടെ

ഷാജി എന്‍. കരുണിനെപ്പോലെ മഹാനായ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിച്ച് തിരിച്ചുവരാനായതില്‍ സന്തോഷമുണ്ടെന്ന് രാധിക പറഞ്ഞു.

ജയറാം ചിത്രം സ്വപാനത്തിനു ശേഷം ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓള്‍.

ഒരു ചിത്രകാരന്റെ ജീവിതത്തിലെ ആത്മസംഘര്‍ഷങ്ങള്‍ പ്രമേയമയമാക്കുന്ന ഈ ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷെയ്ന്‍ നിഗമാണ്.

ബാലതാരമായി തിളങ്ങിയ എസ്തര്‍ ആദ്യമായി നായികയാവുന്നതും ഈ ചിത്രത്തിലൂടെയാണ്.

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന നോവലിലൂടെ ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് നേടിയ ടി.ഡി രാമകൃഷ്ണനാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

മനോജ് കുറൂര്‍ എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത് ശ്രീവത്സന്‍ ജെ. മേനോനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News