സൊമാലിയയില്‍ വീണ്ടും തീവ്രവാദ ആക്രമണം; ഇരട്ടസ്‌ഫോടനത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

മൊഗാദിഷു: ലോകരാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട് സോമാലിയയില്‍ വീണ്ടും ഭീകരാക്രമണം. തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ ഇരട്ട ഫോടനത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടു. മൊഗാദിഷുവിലും മെഡിനയിലുമാണ് സ്‌ഫോടനുണ്ടായത്.

സ്‌ഫോടനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകരുകയും വാഹനങ്ങള്‍ക്ക് തീ പിടിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നല്ല തിരക്കുള്ള സമയമായതിനാലാണ് ദുരന്തത്തിന്റെ തീവ്രത ഇത്രയും വലുതായത്.

രക്ഷാപ്രവര്‍ത്തനം

നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടേയും നില അതീവഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായിരുന്നു. മരണസംഖ്യ ഇനിയും വര്‍ധിച്ചേക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News