എബിവിപിക്കെതിരെ രാജ്യശ്രദ്ധ ആകര്‍ഷിച്ച പ്രതിഷേധം സംഘടിപ്പിച്ച ഗൂര്‍ മെഹറിന് ടൈംസ് മാഗസിന്റെ അംഗീകാരം; വരാനിരിക്കുന്ന ലോകത്തെ മികച്ച നേതാക്കളുടെ പട്ടികയിലെ ഏക ഇന്ത്യക്കാരി

എബിവിപിക്കാരെ ഭയമില്ലെന്ന പ്ലക്കാര്‍ഡുയര്‍ത്തി ഗുര്‍മെഹര്‍ നടത്തിയ പ്രതിഷേധം അടുത്തകാലത്ത് രാജ്യമൊട്ടാകെ ചര്‍ച്ച ചെയ്തതാണ്.

ഡല്‍ഹിയിലെ രാംജാസ് കോളേജിലെ സഹപാഠികളുമായി ചേര്‍ന്നായിരുന്നു ഗുര്‍മെഹറിന്റെ എബിവിപി വിരുദ്ധ പ്രകടനം. വ്യത്യതമായ പ്രതിഷേധ രീതികൊണ്ട് രാജ്യം മുഴുവന്‍ ചര്‍ച്ചയായി മാറിയ് ഗുര്‍മെഹറിനെത്തേടി അംഗീകാരമെത്തിയിരിക്കുകയാണ്.

പട്ടികയില്‍ ഇടം നേടിയ ഏക വ്യക്തി

ടൈം മാസികയുടെ ലോകത്തെ വരും തലമുറയുടെ നേതാക്കള്‍ എന്ന പട്ടികയില്‍ ഗുര്‍മെഹറിന് സ്ഥാനം ലഭിച്ചു. ഇന്ത്യയില്‍നിന്ന് ഈ പട്ടികയില്‍ ഇടം നേടിയ ഏക വ്യക്തിയാണ് ഗുര്‍മെഹര്‍.
കാശ്മീരില്‍ ഭീകരരുമായുള്ള പോരാട്ടത്തിനിടെ വീരമൃത്യുവരിച്ച ആര്‍മി ക്യാപ്റ്റന്റെ മകളാണ് ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിയായ ഗുര്‍മെഹര്‍ കൗര്‍.

എബിവിപിക്കെതിരായ പോസ്റ്റര്‍ പ്രചരണത്തിനൊപ്പം തന്റെ പിതാവിന്റെ മരണത്തെക്കുറിച്ച് ഗുര്‍മെഹര്‍ നടത്തിയ പോസ്റ്റര്‍ പ്രചരണവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

തന്റെ അച്ഛനെ കൊന്നത് പാക്കിസ്ഥാനല്ല, യുദ്ധമാണ് എന്നെഴുതിയ പോസ്റ്ററായിട്ടായിരുന്നു ഗുര്‍മിത് സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

ഈ പോസ്റ്റര്‍ വന്നതോടെ, ഗുര്‍മെഹറിനെതിരേ പല കോണുകളില്‍നിന്നും വിമര്‍ശനമുയര്‍ന്നു. വധഭീഷണികളും ബലാല്‍സംഗ ഭീഷണികളും മുഴങ്ങി.

ഈ വിവാദങ്ങള്‍ക്കിടയിലുംസ്വന്തം അഭിപ്രായം സധൈര്യം വ്യക്തമാക്കി ഗുര്‍മെഹര്‍ കൂടുതല്‍ ശ്രദ്ധേയയായി.താനെന്തിന് നിശബ്ദയായിരിക്കണം എന്നായിരുന്നു ഗുര്‍മെഹറിന്റെ ചോദ്യം.

ഈ ധൈര്യവും ഊര്‍ജവുമാണ് ഗുര്‍മെഹറിനെ ഭാവിയുടെ നേതാക്കളിലൊരാളായി മാറ്റുന്നതെന്ന് ടൈം മാസിക വിലയിരുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News