ബീഫ് കടത്തിയെന്നാരോപിച്ച് ആക്രമണം; മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു

ഫരീദാബാദ് : ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ആക്രമണം നടത്തിയ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവ സമയത്തെ വീഡിയോ പരിശോധിച്ചാണ് പൊലീസ് ഇവരെ പിടികൂടിയത്.

ഓട്ടോ ഡ്രൈവറും ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന നാലുപേരുമാണ് ക്രൂരമായ മര്‍ദനത്തിനിരയായത്.

ഭാരത് മാതാ കീ ജയ്, ജയ് ഹനുമാന്‍ എന്നു വിളിച്ചു കൊണ്ടായിരുന്നു ആക്രമണമെന്ന് ദൃക്‌സാക്ഷികള്‍ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊലീസും ആള്‍ക്കൂട്ടവും നോക്കി നില്‍ക്കെയാണ് ഒരുസംഘം തങ്ങളെ തല്ലിച്ചതച്ചതെന്നും പരുക്കേറ്റവര്‍ പറഞ്ഞു.
അതേസമയം, ആക്രമണം നടത്തിയ ഗോ സംരക്ഷകര്‍ക്കെതിരെ കേസെടുക്കാതെ, മര്‍ദ്ദനത്തിനിരയായവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ബീഫ് കടത്തി എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടയാണ് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News