അമിത്ഷായ്ക്കും മകനും വേണ്ടി മോദിയുടെ മുന്നില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ മുട്ടിലിഴയുന്നുവോ; ലോക മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ച

ഇന്ത്യന്‍ മാധ്യമങ്ങള്‍ പലപ്പോഴും ഭരണകൂടത്തിന്റെ പാവകളായി മാറുന്നുവെന്ന വിമര്‍ശനത്തിന് കാലങ്ങളുടെ ആയുസ്സുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് നില്‍ക്കാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞെന്ന പാപഭാരം ഇനിയും മാധ്യമങ്ങളെ വിട്ടുമാറിയിട്ടില്ല.

കാലം ഏറെ മുന്നോട്ട് പോയിട്ടും മാധ്യമങ്ങള്‍ ഭരണകൂടത്തെ ഭയപ്പെടുന്നുണ്ടെന്ന ആരോപണത്തിന് കുറവില്ലെന്നുമാത്രമല്ല ഏറി വരികയാണ്.അതിനിടയിലാണ് രാജ്യം ഭരിക്കുന്ന ബി ജെ പിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷായും മകനും പ്രതിക്കൂട്ടിലാകുന്ന അഴിമതിക്കഥ പുറത്തുവന്നത്.

ലോകമാധ്യമങ്ങളില്‍ ചുടേറിയ ചര്‍ച്ച

മോദിയുടെ ഭരണത്തിന്റെ തണലില്‍ പ്രിയതോഴന്‍ അമിത്ഷായും മകനും ഞെട്ടിക്കുന്ന അഴിമതി നടത്തിയെന്ന ആരോപണം പുറത്തുവന്നിട്ട് ദിവസങ്ങേറെയായി. എന്നാല്‍ ഇന്നും മുഖ്യധാരാ മാധ്യമങ്ങള്‍ അതിന് വേണ്ടത്ര പ്രാധാന്യം നല്‍കിയിട്ടില്ല.

ഇക്കാര്യം ലോകമാധ്യമങ്ങളില്‍ ഇപ്പോള്‍ ചുടേറിയ ചര്‍ച്ചയാകുകയാണ്. ബിജെപി ഭരണത്തിനെതിരായ അഴിമതി ആരോപണങ്ങള്‍ ഇന്ത്യന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പരിഗണിച്ചതേയില്ലെന്ന വിമര്‍ശനമാണ് ലോകപ്രശസ്തമായ അല്‍ജസീറ ചൂണ്ടികാട്ടുന്നത്.

എന്‍ഡിടിവിയും എബിപി ന്യൂസും മാത്രമാണ് വാര്‍ത്ത പുറത്തുവന്ന ദിവസം കാര്യമായി കൈകാര്യം ചെയ്തത്. മറ്റ് ദേശീയ മാധ്യമങ്ങള്‍ ഇത് അറിഞ്ഞ ഭാവം കാട്ടിയില്ല. സോഷ്യല്‍ മീഡിയയില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ അല്‍ ജസീറ അര്‍ഹിക്കുന്ന പ്രധാന്യത്തോടെ കൈകാര്യം ചെയ്തിട്ടുണ്ട്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News