വിലക്കിനെ തോല്‍പ്പിച്ച ഷറപ്പോവയ്ക്ക് ആദ്യ കിരീടം; നദാലിനെ കീഴടക്കി ഷാങ്ഹായ് ഓപ്പണില്‍ ഫെഡറര്‍ മുത്തമിട്ടു

വിലക്കും വിവാദങ്ങളും കത്തിനിന്ന കാലത്തിന് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ റഷ്യന്‍ താരം മരിയാ ഷറപ്പോവയ്ക്ക് വീണ്ടും കീരിടനേട്ടത്തിന്റെ കാലം. ടിയാന്‍ജിന്‍ ഓപ്പണ്‍ കീരീടമാണ് ഷറപ്പോവ സ്വന്തമാക്കിയത്.

ബലാറസിന്റെ ആര്യാന സബലെന്‍ങ്കയെ തകര്‍ത്താണ് ഷറപ്പോവ വീണ്ടും കിരീട നേട്ടം ആഘോഷിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് യുവ താരത്തെ കീഴടക്കിയാണ് റഷ്യന്‍ താരം വിജയഭേരി മുഴക്കിയത്. സ്‌കോര്‍ 75 ,76.

ഷാങ്ഹായ്ഓപ്പണ്‍ കിരീടം

അതേസമയം റാഫേല്‍ നദാലിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് റോജര്‍ ഫെഡറര്‍ ഷാങ്ഹായ്ഓപ്പണ്‍ കിരീടം അക്കൗണ്ടിലാക്കിയത്. സ്‌കോര്‍ 6 – 4, 6 – 3.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News