പ്രാര്‍ഥനകള്‍ വിഫലമാകുന്നു; അമേരിക്കയില്‍ മലയാളി പിതാവ് പുറത്തിറക്കിവിട്ട മൂന്നുവയസ്സുകാരിയെ കണ്ടെത്താനായില്ല

ടെക്‌സാസ്: പാല് കുടിക്കാത്തതിന് ശിക്ഷയായി അമേരിക്കന്‍ മലയാളി പിതാവ് വീടിന് പുറത്തിറക്കി നിര്‍ത്തിയ മൂന്നു വയസുകാരി പെണ്‍കുട്ടിയെ ഇനിയും കണ്ടെത്താനായില്ല.

അമേരിക്കയിലെ ടെക്‌സാസില്‍ നിന്നാണ് ഷെറിന്‍ മാത്യൂസെന്ന മൂന്നു വയസ്സുകാരി പെണ്‍കുട്ടിയെ കാണാതായത്.

മലയാളി ദമ്പതികള്‍ ബീഹാറില്‍ നിന്നും ദത്തെടുത്ത പെണ്‍കുട്ടിയെ ഇവര്‍ അമേരിക്കയിലേക്ക് കൊണ്ടു പോവുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ വളര്‍ത്ത് പിതാവ് വെസ്ലി മാത്യുവിനെ പോലീസ് റിച്ചഡ്‌സ്ണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കുട്ടിയെ കാണാതായ സമയത്ത് ഇവരുടെ വീട്ടില്‍ നിന്നും ഒരു വാഹനം പുറത്തു പോയതായി കണ്ടെത്തിയിട്ടുണ്ട്.

ഇതിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്, പാല് കുടിക്കാന്‍ വിസമ്മതിച്ച മകളെ ശകാരിച്ചതായും അവളെ വീടിനു പുറത്തുള്ള  മരത്തിനു കീഴില്‍ നിര്‍ത്തിയതായും അച്ഛന്‍ വെസ്ലി മാത്യു തന്നെയാണ് പൊലീസിനോട് പറഞ്ഞത്.

പതിനഞ്ച് മിനിറ്റിന് ശേഷം നോക്കുമ്പോള്‍ അവിടെ മകളെ കണ്ടില്ലെന്നാണ് വെസ്ലിയുടെ മൊഴി.

പ്രദേശം വന്യജീവികളുടെ വിഹരകേന്ദ്രമായതിനാല്‍ കുട്ടിയെ വന്യ ജീവികള്‍ കൊണ്ടുപോയോ എന്ന സംശയവും ബലപ്പെടുന്നുണ്ട്.

പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ അമേരിക്കന്‍ മലയാളി സമൂഹവൂം ഞെട്ടലിലാണ്.

എന്നാല്‍ കുട്ടിയെ കാണാതായ സമയത്ത് ഇവരുടെ വീട്ടില്‍ നിന്നും ഒരു വാഹനം പുറത്തു പോയതായി കണ്ടെത്തിയിട്ടുണ്ട്.

ഇതിനെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. കുട്ടിയെ കാണാതായി അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷം രാവിലെ എട്ട് മണിയോടെയാണ് കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇതില്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നതായി റിച്ചാര്‍ഡ്‌സണ്‍ പൊലീസ് പറയുന്നു.സംഭവത്തിന്‍ അമേരിക്കന്‍ ചാനലുകള്‍ അടക്കം വിശദമായ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നുണ്ട്.

നാലു ദിവസമായി അമേരിക്കയിലെ ഇവരുടെ വീടിന് മുന്നില്‍ മാധ്യമ സംഘങ്ങള്‍ തമ്പടിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News