പാക്കിസ്ഥാനേയും തകര്‍ത്ത് തരിപ്പണമാക്കി; ഹോക്കിയില്‍ ഇന്ത്യന്‍ അശ്വമേഥം

ധാക്ക: ഹോക്കിയില്‍ ഇന്ത്യന്‍ കുതിപ്പ്. ഏഷ്യാകപ്പ് ഹോക്കിയുടെ ഗ്രൂപ്പ് ഘട്ടത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനെ തകര്‍ത്ത് തരിപ്പണമാക്കി. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ പാക്കിസ്ഥാനെ കീഴടക്കിയത്.

ചിങ്‌ഗ്ലെന്‍സെന സിങ്, രമണ്‍ദീപ് സിങ്, ഹര്‍മന്‍ പ്രീത് സിങ് എന്നിവരാണു പാക്കിസ്ഥാന്റെ വലകുലുക്കിയത്. അലി ഷാന്‍ പാക്കിസ്ഥാന്റെ ആശ്വാസഗോള്‍ നേടി.

ഇന്ത്യന്‍ കുതിപ്പ്

മൂന്നു കളികളും ജയിച്ച ഇന്ത്യ ഒന്‍പതു പോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ ജപ്പാനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കും രണ്ടാം മത്സരത്തില്‍ ബംഗ്ലദേശിനെ ഏഴു ഗോളുകള്‍ക്കും തോല്‍പ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News