ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇന്ന് രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ.

രാഷ്ട്രീയപ്രേരിതമാണ് ഹര്‍ത്താല്‍

ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ എങ്കിലും കേരളത്തില്‍ മാത്രമേ നടത്തുന്നുള്ളൂ. തികച്ചും രാഷ്ട്രീയപ്രേരിതമാണ് ഹര്‍ത്താല്‍.

13ന് വെള്ളിയാഴ്ച നടത്താനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും ബിജെപിയുമായി ഒത്തുകളിച്ച് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ബിജെപിയുടെ ജനരക്ഷായാത്ര ചൊവ്വാഴ്ചയാണ് സമാപിക്കുന്നതെങ്കിലും തിങ്കളാഴ്ച യാത്രയില്ല.

അതുകൂടി കണക്കിലെടുത്താണ് മാറ്റം. വേങ്ങര ഉപതെരഞ്ഞെടുപ്പിലെ ദയനീയപ്രകടനം, സോളാര്‍ ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍, കോണ്‍ഗ്രസ് സംഘടനാ പുനഃസംഘടന അനിശ്ചിതത്വത്തിലായത്,

പുനഃസംഘടനയെച്ചൊല്ലിയും സോളാര്‍ വിവാദത്തെ തുടര്‍ന്നും കോണ്‍ഗ്രസിലും യുഡിഎഫിലും രൂപപ്പെട്ട സംഘര്‍ഷാന്തരീക്ഷം തുടങ്ങിയ പ്രതിസന്ധികളുടെ നടുവിലാണ് ഹര്‍ത്താല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News