നോട്ടുകളില്‍ സ്വച്ഛ് ഭാരത് ലോഗോ; പ്രസിദ്ധീകരിച്ച സാഹചര്യം വ്യക്തമാക്കാതെ റിസര്‍വ് ബാങ്ക്

ദില്ലി: നോട്ട് നിരോധനത്തിന് ശേഷം പുറത്തിറക്കിയ 500, 2000 രൂപ നോട്ടുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിയായ സ്വച്ഛ് ഭാരതിന്റെ ലോഗോ പതിപ്പിച്ചിരിക്കുന്നു.

 വിശദീകരണം നല്‍കിയിട്ടില്ല

ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്ക് ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിശദീകരണം നല്‍കാത്തത് എന്നാണ് ആര്‍ബിഐ പറയുന്നത്.

ഏത് സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ പരസ്യം നോട്ടുകളില്‍ അച്ചടിക്കാനുള്ള തീരുമാനിച്ചതെന്നും ആര്‍ബിഐ പറയുന്നില്ല.

കേന്ദ്ര ധനമന്ത്രാലയത്തില്‍  തിരക്കിയെങ്കിലും സുരക്ഷാ കാരണങ്ങളെ ചൊല്ലി മറുപടി ഒഴിവാക്കുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News