ഏഷ്യാ കപ്പ് ഹോക്കി: ചിരവൈരികളായ പാക്കിസ്ഥാനെ ഇന്ത്യ തകര്‍ത്തു

ധാക്ക: ഏഷ്യാ കപ്പ് ഹോക്കിയില്‍ ഇന്ത്യ ചിരവൈരികളായ പാക്കിസ്ഥാനെ പരാജയപ്പെടുത്തി .

ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ വിജയം. ചിംഗ്ലന്‍സന സിംഗ്, രമണ്‍ദീപ് സിംഗ്, ഹര്‍മന്‍പ്രീത് സിംഗ് എന്നിവരാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്.

അലി ഷാന്റെ വകയായിരുന്നു പാക്കിസ്ഥാന്റെ ആശ്വാസഗോള്‍.

17-ാം മിനിറ്റില്‍ ചിംഗ്ലന്‍സന സിംഗിലൂടെയാണ് ഇന്ത്യ ഗോള്‍വേട്ട ആരംഭിച്ചത്. 43-ാം മിനിറ്റില്‍ രമണ്‍ദീപ് സിംഗ് ഇന്ത്യന്‍ ലീഡ് ഉയര്‍ത്തി.

തൊട്ടടുത്ത മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ മുതലാക്കി ഹര്‍മന്‍പ്രീത് സിംഗ് ഇന്ത്യന്‍ ഗോള്‍നേട്ടം മൂന്നാക്കി വര്‍ധിപ്പിച്ചു.

തുടര്‍ച്ചയായ മൂന്നാം ജയം

നാലു മിനിറ്റിനുശേഷം അലി ഷാ പാക്കിസ്ഥാനായി ഒരു ഗോള്‍ മടക്കിയെങ്കിലും പിന്നീട് ഇന്ത്യന്‍ പ്രതിരോധം തകര്‍ക്കാന്‍ പാകിസ്ഥാന് കഴിഞ്ഞില്ല.

പൂള്‍ എയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്.

ആദ്യ മത്സരത്തില്‍ ജപ്പാനെ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കു തകര്‍ത്ത ഇന്ത്യ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കു പരാജയപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here