മദ്യപിക്കാന്‍ 100 രൂപ നല്‍കിയില്ല; മകന്‍ അമ്മയെ വെട്ടി കൊലപ്പെടുത്തി

ശിവപുരി: മദ്യം വാങ്ങാന്‍ 100 രൂപ നല്‍കാത്തതിനാല്‍ 75 വയസുള്ള അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി.

മദ്യ വാങ്ങാന്‍ നൂറ് രൂപ നല്‍കാതിരുന്നതിന് ഗിരിജാഭായി എന്ന 75കാരിയെയാണ് മകന്‍ സന്തോഷ് സെന്‍ കൊലപ്പെടുത്തിയത്. മധ്യപ്രദേശിലെ സിര്‍സോദ് ഗ്രാമത്തിലാണ് സംഭവം.

കൊലപാതകത്തിന് ശേഷം മൃതദേഹം ഇയാള്‍ വീട്ടിലെ മുറിയില്‍ തന്നെ സൂക്ഷിച്ചു. പിന്നീട് ഇയാള്‍ പുറത്തിറങ്ങി മറ്റുള്ളവരുമായി സംസാരിച്ചു.

നാട്ടുകാര്‍ സന്തോഷിനെ  പോലീസിന് കൈമാറി

സന്തോഷിന്റെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ നാട്ടുകാര്‍ ഇയാളുടെ വീട്ടിലെത്തുകയും അടച്ചിട്ടിരുന്ന കതക് ബലമായി തുറന്ന് പരിശോധിക്കുകയും ചെയ്തപ്പോള്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

തുടര്‍ന്ന് സന്തോഷിനെ പിടികൂടിയ നാട്ടുകാര്‍ പോലീസിന് കൈമാറി.

മദ്യപിക്കാന്‍ പണം നല്‍കാതിരുന്നതിനാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here