അവസരങ്ങള്‍ക്കായി വിട്ടുവീഴ്ച്ചക്ക് തയ്യാറല്ലെന്ന് രാധികാ ആപ്‌തെ

സിനിമാ ലോകത്ത് സ്വന്തമായ ഒരിടം കരസ്ഥമാക്കിയ താരമാണ് രാധികാ ആപ്‌തെ. അതുകൊണ്ട് തന്നെ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതില്‍ നടി ആരെയും ഭയക്കാറുമില്ല.

രാധികയുടെ പുതിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

സിനിമയില്‍ അഭിനയിക്കാന്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നവര്‍ ശാരീരകബന്ധത്തിനു നിര്‍ബന്ധിക്കുന്ന പ്രവണതയുണ്ട് എന്ന് രാധിക ആപ്തെ പറയുന്നു.

ദക്ഷിണേന്ത്യയില്‍ അവസരം കുറയുന്നു

ഒരു നിര്‍മ്മാതാവിന് എതിരെയാണ് രാധികയുടെ വെളിപ്പെടുത്തല്‍. അവസരങ്ങള്‍ക്കു പകരം മറ്റു പലതും ചോദിക്കുന്ന പ്രവണത ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഉണ്ട്.

ഇത്തരം നിബന്ധനകള്‍ക്ക് വഴങ്ങികൊടുക്കാത്തത് കൊണ്ടാണ് തനിക്ക് ദക്ഷിണേന്ത്യയില്‍ അവസരം കുറയുന്നതെന്നും താരം പറയുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here