ഗൗരി ലങ്കേഷ് വധത്തില്‍ യുഎസ് പാര്‍ലമെന്റിലും ചര്‍ച്ച

വാഷിങ്ടണ്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് ബെംഗളൂരുവില്‍ കൊല്ലപ്പെട്ട സംഭവം ലോക വ്യാപകമായി ചര്‍ച്ചയാകുന്നു.

കഴിഞ്ഞ ദിവസം അമേരിക്കന്‍ പാര്‍ലമെന്റിലും ഈ വിഷയം ചര്‍ച്ചയായി. റിപ്പബ്ലിക്കന്‍ പ്രതിനിധിയായ ഹരോള്‍ഡ് ട്രെന്‍ഡ് ഫ്രാങ്ക്സ് പ്രതിനിധിസഭയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെക്കുറിച്ച് പരാമര്‍ശിച്ചത്.

ലോകത്ത് എല്ലായിടത്തും അഭിപ്രായ സ്വാതന്ത്ര്യം തുടര്‍ച്ചയായി ഹനിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യം നഷ്ടമാകുന്നു

ഇന്റര്‍നെറ്റില്‍ സ്വന്തം അഭിപ്രായം രേഖപ്പെടുത്തുന്നതോ മറ്റാരുടെയെങ്കിലും കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്നതോ പോലും അക്രമങ്ങള്‍ക്കും പലപ്പോഴും കൊലപാതകങ്ങള്‍ക്കും ഇടയാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ലോകത്ത് പലയിടത്തും നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് ഇന്ത്യയില്‍ ഗൗരി ലങ്കേഷ്, ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി തുടങ്ങിയവരുടെ കൊലപാതകങ്ങളും ദളിത് എഴുത്തുകാരന്‍ കാഞ്ച ഐലയ്യയ്ക്കു നേരെയുണ്ടായ ആക്രമണവും ചര്‍ച്ചയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News