യുഡിഎഫ് ഹര്‍ത്താല്‍ ഭാഗികം; ബസുകള്‍ക്കു നേരെ കല്ലേറ്

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് നടത്തുന്ന ഹര്‍ത്താലില്‍ അക്രമ സംഭവങ്ങള്‍. കൊച്ചിയിലും തൃശൂരിലും തിരുവനന്തപുരത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു.

പലയിടത്തും സ്വകാര്യ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു . രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയത്തിനെതിരെയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുള്ളത്. അതെ സമയം പൊലീസ് കനത്ത സുരക്ഷയോരുക്കി.

സ്വകാര്യ വാഹനങ്ങളും കെ എസ് ആര്‍ ടി സി ബസുകളും ഓടുന്നുണ്ട് . മിക്കയിടങ്ങളിലും ഹര്‍ത്താല്‍ ഭാഗികമാണ് .

തിരുവനന്തപുരത്ത് ആര്യനാട് ഡിപ്പോയിലെ ബസിനാണ് സര്‍വീസിനിടെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. നെടുമങ്ങാട്, വിതുര, വെള്ളനാട് എന്നിവിടങ്ങളിലും ബസുകള്‍ തടഞ്ഞു.

കൊച്ചിയില്‍ പാലാരിവട്ടത്തും കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞു. ആലപ്പുഴയില്‍നിന്നു ഗുരുവായൂരിലേക്ക് പോയിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിനാണ് 2 പേര്‍ കല്ലെറിഞ്ഞത്.

തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു.കോഴിക്കോട് സ്വകാര്യ ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്താത്തത്.

ജാഗ്രത പാലിക്കാന്‍ പോലീസിന് നിര്‍ദ്ദേശം

അക്രമ സംഭവങ്ങളെ നേരിടുന്നതിന് ജാഗ്രത പാലിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പലയിടത്തും നിരത്തിലിറങ്ങുന്ന സ്വകാര്യവാഹനങ്ങളള്‍ക്കും ബസുകള്‍ക്കും പോലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്.

പോലീസ് സംരക്ഷണം നല്‍കിയാല്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News