സിപിഐഎം പ്രവര്‍ത്തകരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി

ദില്ലി: കേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്ന് ബിജെപി നേതാവ് സരോജ് പാണ്ഡെ.

ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ ലോക്സഭാ എംപിയുമാണ് സരോജ് പാണ്ഡെ. സിപിഎം ആക്രമണങ്ങളെ തുറന്ന് കാട്ടാനാണ് ജനരക്ഷ യാത്ര നടത്തുന്നത്.

കേരളത്തിലെ ഇടത് സര്‍ക്കാര്‍ ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കണം. ഇനിയും ഞങ്ങളുടെ പ്രവര്‍ത്തകരുടെ നേരെ ഇങ്ങനെ പെരുമാറിയാല്‍ സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി അവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കണമെന്നും സരോജ് പാണ്ഡെ പറഞ്ഞു.

മുന്‍ ദേശീയ മഹിള മോര്‍ച്ച നേതാവ്കൂടിയാണ് സരോജ് പാണ്ഡെ.

കുംഹാരിയില്‍ നടന്ന ഒരു പൊതു ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരോജ് പാണ്ഡെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News