ഗുരുദാസ്പൂര്‍: അടുത്ത മാസം 9ന് വോട്ടെടുപ്പ് നടക്കുന്ന ഹിമാചല്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചാബിലെ ലോക്‌സഭാ മണ്ഡലമാണ് ഗുരുദാസ്പൂര്‍. ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങള്‍ ഹിമാചല്‍പ്രദേശിനേയും ഏറെ സ്വാധിനിച്ചിട്ടുണ്ട്.
ഒന്നര ലക്ഷത്തിനടുത്ത് വോട്ടിന് വിജയിച്ച മണ്ഡലത്തില്‍ മൂന്ന് വര്‍ഷത്തിനപ്പുറം രണ്ട് ലക്ഷം വോട്ടിന് പരാജപ്പെട്ടത് ഹിമാചല്‍ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് വ്യക്തം. ബിജെപിയെ ആശങ്കയിലാക്കുന്നതും ഇത് തന്നെ.
അന്തരിച്ച എം.പി വിനോദ് ഖനയുടെ ഭാര്യയെ പോലും മാറ്റി നിറുത്തി ആര്‍.എസ്.എസ് നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സ്വരന്‍ സലാരിയെ സ്ഥാനാര്‍ത്ഥിയാക്കിയത് അമിത് ഷാ നേരിട്ടായിരുന്നു.
ബിജെപിയുടെ ന്യായീകരണം
പ്രാദേശിക കാരണങ്ങള്‍ ചൂണ്ടികാട്ടി പരാജയത്തെ ന്യായീകരിക്കുകയാണ് ബിജെപി. എന്നാല്‍ അഴിമതിയില്‍ മുങ്ങിയ അകാലിദളും ബിജെപിയും തമ്മിളുള്ള സഖ്യം പഞ്ചാബ് ജനത്തെ പൂര്‍ണ്ണമായും തള്ളികളയുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
അത് കൂടാതെ അമിത്ഷായുടെ മകന്‍ ജയ് അമിത്ഷാആരോപണ വിധേയനായ അഴിമതി തിരഞ്ഞെടുപ്പിനെ ബാധിച്ചു. അഴിമതി ആരോപണങ്ങള്‍ ഉലയ്ക്കുന്നതിന് പിന്നാലെയുള്ള പരാജയം കേന്ദ്ര നേതൃത്വം ചെറുതായി കാണരുതെന്ന് അദ്വാനി പക്ഷം ആവശ്യപ്പെട്ട് കഴിഞ്ഞു.
മോദി സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍,ജി.എസ്.ടി,കാര്‍ഷിക മേഖലയിലെ പ്രതിസന്ധി തുടങ്ങിയവയുടെ ദുരിതങ്ങള്‍ അനുഭവിച്ച് തുടങ്ങുമ്പോള്‍ എത്തിയ തിരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കി. പഞ്ചാബിലെ വ്യവസായ സമൂഹത്തിന് നോട്ടമാറ്റവും ജി.എസ്.ടിയോടുമുള്ള എതിര്‍പ്പ് പ്രതിഭലിച്ചു.
സമാനമായ വ്യാവസായ അന്തരീക്ഷമുള്ള ഗുജറാത്തും നിയമസഭാ തിരഞ്ഞെടുപ്പും അടുത്ത മാസം നടക്കുന്നുണ്ട്. ബിജെപിയെ സബന്ധിച്ചടത്തോളം കാര്യങ്ങള്‍ ശുഭകരമല്ല.
Get real time update about this post categories directly on your device, subscribe now.