
ആഗ്ര: ഉത്തർ പ്രദേശിലെ സർധനയിൽനിന്നുള്ള എംഎൽഎ സംഗീത് സോം ആണ് വിവാദപരാമർശവുമായി രംഗത്തുവന്നത്. താജ് മഹലിനെ ഈയിടെ ഉത്തർ പ്രദേശ് സർക്കാർ വിനോദ സഞ്ചാര പത്രികയിൽനിന്നു നീക്കം ചെയ്തിരുന്നു. ഇതിനെ ന്യായീകരിച്ചുകൊണ്ടാണ് സോമിന്റെ പരാർശങ്ങൾ.
താജ് മഹലിന്റെ നിർമാതാവ് സ്വന്തം പിതാവിനെ ജയിലിലടച്ചു. ഹിന്ദുക്കളെ തുടച്ചു നീക്കാൻ ആഗ്രഹിച്ചു. ഇത്തരം ആളുകൾ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണെങ്കിൽ അത് സങ്കടമാണ്. ഈ ചരിത്രം ഞങ്ങൾ മാറ്റും – സോം പറഞ്ഞു.
ആദിത്യനാഥിന്‍റെ പാത
നേരത്തേ, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും താജ് മഹലിനെ ആക്രമിച്ചിരുന്നു. താജിന് ഇന്ത്യയുടെ സംസ്കാരമോ പാരമ്പര്യമോ ആയി ഒരു ബന്ധവുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
വിനോദ സഞ്ചാര ബുക് ലെറ്റിൽനിന്ന് താജ് മഹലിനെ നീക്കിയ യോഗി സർക്കാർ ഗൊരഖ്പുർ ക്ഷേത്രത്തെ പകരം ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. നേരത്തേ, ഗൊരഖ്പൂർ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായിരുന്നു യോഗി ആദിത്യനാഥ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here