ഹര്‍ത്താലിന്റെ മറവില്‍ കോണ്‍ഗ്രസുകാരുടെ അഴിഞ്ഞാട്ടം; പരക്കെ അക്രമവും കയ്യേറ്റവും; പൊലീസിനെതിരെയും കൊലവിളിയും മര്‍ദ്ദനവും; ദൃശ്യങ്ങള്‍ പുറത്ത്

കല്‍പറ്റ: സംസ്ഥാനത്ത് യുഡിഎഫ് നടത്തുന്ന ഹര്‍ത്താലില്‍ പരകക്കെ അക്രമ സംഭവങ്ങള്‍. കൊച്ചിയിലും തൃശൂരിലും തിരുവനന്തപുരത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞിരുന്നു.

ഇപ്പോള്‍ വയനാട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹര്‍ത്താലിന്റെ മറവില്‍ അഴിഞ്ഞാടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതു. കാര്‍ തടഞ്ഞ് നിര്‍ത്തിയ ശേഷം കുടുംബത്തിനെതിരെ അക്രമം അഴിച്ചുവിടുകയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

ഇത് ചോദിക്കാനെത്തിയ പൊലീസുകാരെയും അക്രമികള്‍ വെറുതെ വിട്ടില്ല. പൊലീസുകാര്‍ക്കെതിരെ കൊലവിളി നടത്തിയ അക്രമികള്‍ കയ്യേറ്റം തുടര്‍ന്നു.

വീഡിയോ കാണാം

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയത്തിനെതിരെയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News