ഇത് സിപിഐഎം; ഒരു രോമത്തെ പോലും നിങ്ങള്‍ തൊടില്ല; ഓര്‍ക്കേണ്ടവര്‍ ഓര്‍ത്താല്‍ നന്ന്; പരീക്കറിനും സരോജ് പാണ്ഡേക്കും കോടിയേരിയുടെ ചുട്ടമറുപടി

തിരുവനന്തപുരം: വീട്ടില്‍ കയറി സി.പി.ഐ.എം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് പറഞ്ഞ ബി.ജെ.പി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡേക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി.

സിപിഐഎം പ്രവര്‍ത്തകരുടെ രോമത്തെപ്പോലും മുറിവേല്‍പ്പിക്കാന്‍ ആര്‍എസ്എസിന് കഴിയില്ലെന്നും കലാപത്തിനുളള ആഹ്വാനമാണ് ബിജെപി നേതാക്കള്‍ നടത്തുന്നതെന്നും കോടിയേരി ചൂണ്ടികാട്ടി.

കേസെടുക്കണം

കലാപത്തിനുള്ള ആഹ്വാനം നടത്തിയ സരോജ് പാണ്ഡെക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളം ഭരിക്കുന്നത് തെമ്മാടികളാണെന്ന് പറഞ്ഞ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്താക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിനെതിരേയും കേരള ജനതയ്‌ക്കെതിരേയും തുടര്‍ച്ചായയ അധിക്ഷേപങ്ങളാണ് ബിജെപി ആര്‍എസ്എസ് നേതാക്കള്‍ നടത്തുന്നത്. കുമ്മനവും അമിത് ഷായും നേതൃത്വം നല്‍കുന്ന ജനരക്ഷാ യാത്രയുടെ മറവിലാണ് കേരളത്തിനെതിരായ പ്രകോപനവും കലാപാഹ്വാനങ്ങളും ബിജെപി നേതാക്കള്‍ നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News