ഗുജറാത്തില്‍ ബിജെപിയുടെ അടിവേരിളകുന്നു; ആളില്ലാ റോഡുനോക്കി കൈ വീശി യോഗിയുടെ റോഡ് ഷോ

രാജ്‌കോട്ട്: ഗുജറാത്തില്‍ തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത റോഡ് ഷോ വന്‍ പരാജയമായി.

യോഗിയുടെ തീവ്ര ഹിന്ദുത്വ നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടി ഗുജറാത്തില്‍ വോട്ട് നേടാനാണ് ബിജെപി അദ്ദേഹത്തെ ഉയര്‍ത്തി കാണിക്കുന്നത്. എന്നാല്‍ ഗുജറാത്തിലെ റോഡ് ഷോയുടെ ദൃശ്യങ്ങള്‍ ബിജെപിയെ ആശങ്കയിലാക്കിയിരിക്കുകയാണ്.

ആളൊഴിഞ്ഞ റോഡില്‍ നോക്കി കൈവീശി കാണിക്കുന്ന യോഗി ആദിത്യനാഥിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. യോഗിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ബിജെപി പ്രവര്‍ത്തകരും അല്ലാതെ മറ്റാരേയും റോഡില്‍ കാണാനില്ല.

വല്‍സാദിലാണ് ഈ റോഡ് ഷോ നടന്നതെന്നാണ് കരുതുന്നത്

ഡിസംബറിലാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക.പ്രധാനമന്ത്രിയായി മോദി ഗുജറാത്ത് വിട്ടതിന് ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണിത്.

എന്നാല്‍ പൊതുപരിപാടികളിലെ ആളില്ലായ്മ ബിജെപിക്ക് ആശങ്ക നല്‍കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ച തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ജനങ്ങള്‍ പ്രതിഷേധിച്ചത് വാര്‍ത്തയായിരുന്നു.

രാജ്‌കോട്ടിനടുത്ത് ചോട്ടിലയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിക്കവെ ജനങ്ങള്‍ ഇറങ്ങിപ്പോവുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here