ബലാത്സംഗ കേസിലെ പ്രതി വിന്‍സെന്റ് എം.എല്‍.എയുടെ ഭാര്യയെ സാമ്പത്തിക തിരിമറി നടത്തിയതിന് പുറത്താക്കി

തിരുവന്തപുരം കോവളം എം.എല്‍.എ, എം വിന്‍സെന്റിന്റെ ഭാര്യയെ യുവജനക്ഷേമ ബോര്‍ഡില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

സാമ്പത്തിക തിരിമറി നടത്തിയെന്ന പരാതിയിലാണ് അന്വേഷണ വിധേയമായി മേരി ശുഭയെ സസ്‌പെന്‍ഡ് ചെയ്തത്.യുവജനക്ഷേമ ബോര്‍ഡില്‍ കഴിഞ്ഞ 6 വര്‍ഷമായി കരാര്‍ അടിസ്ഥാനത്തില്‍ ക്‌ളാര്‍ക്കായി ജോലി ചെയ്യുകയായിരുന്നു മേരി ശുഭ.

ബോര്‍ഡിലെ വിരമിച്ച ജീവനക്കാരന്‍, തന്റെ പ്രോവിഡന്റ് ഫണ്ടില്‍ കുറവ് കണ്ടതിനെ തുടര്‍ന്ന് പരാതിപ്പെട്ടു.ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ട്രഷറിയില്‍ അടച്ച പണത്തില്‍ കുറവുള്ളതായി കണ്ടെത്തി.

2016-2017 കാലയളവില്‍ അടച്ച പണത്തിലാണ് കുറവ് കണ്ടെത്തിയിട്ടുള്ളത്.ട്രഷറിയില്‍ അടച്ച ചെല്ലാനില്‍ തിരുത്തല്‍ വരുത്തിയിട്ടുള്ളതായും പ്രഥമിക അന്വേഷത്തില്‍ വ്യക്തമായി.

അന്വേഷിക്കാന്‍  രംണ്ടഗ സംഘത്തെ നിയോഗിച്ചു

ബോര്‍ഡിലെ സാമ്പത്തിക ഇടപാടുകള്‍ എല്ലാം നടത്തിയിരുന്നത് വിന്‍സെന്റിന്റെ ഭാര്യ മേരിയായായിരുന്നു.സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ യുവജനക്ഷേമബോര്‍ഡ് രംണ്ടഗ സംഘത്തെ നിയോഗിച്ചു.

ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടറും,സീനിയര്‍ സൂപ്രണ്ടുമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News